ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം നടത്തിയ സ്വാമി മരിച്ചു

ഗംഗാതടത്തിലെ പാറപൊട്ടിക്കല്‍ നിര്‍ത്തിവയ്ക്കണമെന്നും കുംഭമേള നടക്കുന്ന സ്ഥലത്തുനിന്നു കരിങ്കല്‍ ക്രഷര്‍ ഫാക്ടറി മാറ്റിസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നാലു മാസമായി നിരാഹാരസമരം നടത്തുകയായിരുന്ന ഇദ്ദഹേം.
ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ജോളി ഗ്രാന്‍ഡിലെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കു മാറ്റിയിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം മരിച്ചതെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് ആര്‍. മീനാക്ഷിസുന്ദരം അറിയിച്ചു. ഫെബ്രുവരി നാലിനു നിരാഹാരം ആരംഭിച്ച സ്വാമി മേയ് രണ്ടു മുതല്‍ അബോധാവസ്ഥയിലായിരുന്നു.
സ്വാമിയെ വിഷംനല്‍കി കൊലപ്പെടുത്തിയതാണെന്നു പരാതി ലഭിച്ചിട്ടുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നു മജിസ്‌ട്രേറ്റ് അറിയിച്ചു. ഹരിദ്വാര്‍ ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഏപ്രില്‍ 30ന് സ്വാമി നിഗമാനന്ദിനു വിഷംനല്‍കിയെന്നാണു പരാതി.












Click it and Unblock the Notifications