ഐജി ലക്ഷ്മണയുടെ ജീവപര്യന്തം ശരിവെച്ചു

ലക്ഷ്മണ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, എസ്.എസ്.സതീശ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. സിബിഐ കോടതിയുടെ വിധിയില്‍ അപാകതയില്ലെന്ന് കോടതി നിരീഷിച്ചു. എന്നാല്‍ ലക്ഷ്മണയുടെ ജീവപര്യന്തം വധശിക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഗീസിന്റെ സഹോദരന്‍ തോമസ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി.
2010 ഒക്ടോബര്‍ 29നാണ് സി.ബി.ഐ കോടതി ലക്ഷ്മണയ്ക്ക് (75) എറണാകുളം സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. തുടര്‍ന്ന് ലക്ഷ്മണ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.
അടിയന്താവസ്ഥയിലെ രാജന്‍ സംഭവത്തിനുശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിചാരണ നേരിട്ട രണ്ടാമത്തെ കൊലക്കേസാണ് നക്‌സലൈറ്റ് വര്‍ഗീസ് വധക്കേസ്. 1970 ഫെബ്രുവരി 18ന് വൈകുന്നേരം തിരുനെല്ലി വനത്തിലാണ് വര്‍ഗീസ് വെടിയേറ്റു മരിച്ചത്. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് വര്‍ഗീസിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍, കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി പറയുന്ന മുന്‍ ഐജി കെ. ലക്ഷ്മണ, മുന്‍ ഡിജിപി വിജയന്‍ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികള്‍.
കുറ്റം ഏറ്റുപറഞ്ഞ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ 2006 നവംബര്‍ 16ന് മരണമടഞ്ഞിരുന്നു. എന്നാല്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. 1999 ജനുവരി 11നാണ് രാമചന്ദരന്‍ നായര്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വര്‍ഗീസിന്റെ സഹോദരന്‍മാരായ അരീക്കാട്ട് ജോസഫ്, തോമസ് എന്നിവരുള്‍പ്പെടെ നാലുപേര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയാണ് കേസ് സിബിഐയെ ഏല്പിക്കുന്നത്.












Click it and Unblock the Notifications