സര്‍ദാരിയിനി അനാഥക്കുട്ടികളുടെയും പിതാവ്

അനാഥക്കുട്ടികളുടെയെല്ലാം പിതാവിന്റെ പേരിന്റെ സ്ഥാനത്ത് തന്റെ പേരെഴുതുവാനാണ് സര്‍ദാരി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2005ലുണ്ടായ ഭൂകമ്പത്തിലും 2010ലുണ്ടായ വെള്ളപ്പൊക്കത്തിലും രക്ഷാകര്‍ത്താക്കളെ നഷ്ടപ്പെട്ടവരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്താണ് സര്‍ദാരിയുടെ പേരെഴുതുക.
രാജ്യത്തെ ഉത്തരവാദിത്വമുള്ള പൗരന്‍മാരാക്കി ഇവരെ മാറ്റാനായാണ് അവരുടെ പിതൃത്വം താന്‍ ഏറ്റെടുക്കുന്നതെന്നാണ് സര്‍ദാരിയുടെ നിലപാട്.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് നിയമപരമായ പദവി നല്‍കുന്നതിനായാണ് പ്രസിഡന്റ് ഇങ്ങനെ നിര്‍ദേശിച്ചതെന്ന് നാഷണല്‍ ഡാറ്റാബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റി (എന്‍.എ.ഡി.ആര്‍.എ.) ചെയര്‍മാന്‍ മാലിക് താരിക് പറഞ്ഞു.
പ്രസിഡന്റിന്റെ പേര് പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ രക്ഷിതാക്കള്‍ ആരെന്നറിയാത്ത ആയിരക്കണക്കിന് കുട്ടികള്‍ക്ക് നല്‍കാനാണ് എന്‍.എ.ആര്‍.ഡി.എ. ഉദ്ദേശിക്കുന്നത്.
പ്രകൃതി ദുരന്തങ്ങളില്‍ അനാഥരാക്കപ്പെട്ട കുട്ടികളുടെ രജിസ്‌ട്രേഷന്‍ ഫോമില്‍ മാതാപിതാക്കളുടെ പേരിന്റെ സ്ഥാനത്ത് എന്തെഴുതും എന്ന ആശയക്കുഴപ്പമുണ്ടായപ്പോള്‍ പ്രസിഡന്റ് ഇടപെടുകയായിരുന്നുവെന്ന് താരിക് പറഞ്ഞു.
ഇവരുടെ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്ത് അതത് ക്ഷേമകേന്ദ്രങ്ങളുടെ പേര് രേഖപ്പെടുത്തും പ്രസിഡന്റിന്റെ നിര്‍ദേശം ലഭിക്കും മുമ്പ് ഈ വിഷയത്തില്‍ ഉപദേശം തേടി ഇസ്‌ലാമിക പണ്ഡിതരെയും സൗദി അറേബ്യയും ഇറാനും പോലുള്ള ഇസ്‌ലാമിക രാജ്യങ്ങളെയും എന്‍.എ.ആര്‍.ഡി.എ. സമീപിച്ചിരുന്നു. അച്ഛനമ്മമാരുടെ പേരിന്റെ സ്ഥാനത്ത് ആദമെന്നും ഹവ്വയെന്നും രേഖപ്പെടുത്താനാണ് ഇവരില്‍ ചിലര്‍ ഉപദേശിച്ചതത്രേ.












Click it and Unblock the Notifications