കനിമൊഴി മെലിഞ്ഞുപോയെന്ന് കരുണാനിധി

കരുണാനിധിയും ഭാര്യ രാജാത്തി അമ്മാളും തീഹാര്‍ ജയിലിലെത്തി കനിമൊഴിയെ കണ്ടിരുന്നു. മാനുഷിക പരിഗണനയില്ലാത്ത സാഹചര്യത്തിലാണ് കനിമൊഴിയുള്ളതെന്നാണ് തന്നെ കാണാനായി ചെന്നൈയിലെ വസതിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് കരുണാനിധി പറഞ്ഞത്.
ജയിലിലെ ചൂട് കനിമൊഴിക്കും കലൈഞ്ചര്‍ ടി.വി. എം.ഡി. ശരത്കുമാറിനും ഏറെ അസഹ്യതയുണ്ടാക്കുന്നുണ്ട്. ഇരുവരുടെയും ആരോഗ്യവും തകര്‍ന്നു. ചുട്ടുപൊള്ളുന്ന ദില്ലിയിലെ കാലാവസ്ഥ സഹിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല-അദ്ദേഹം പരാതിപ്പെട്ടു.
സിബിഐ ആരോപണങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും യു.പി.എയുമായുള്ള ബന്ധം നല്ലരീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയില്‍ ഉറ്റസുഹൃത്തായ കേന്ദ്ര വ്യോമയാനമന്ത്രി വയലാര്‍ രവിയെ മാത്രമാണ് കണ്ടതെന്നും മറ്റു കോണ്‍ഗ്രസ് നേതാക്കളുമായികൂടിക്കാഴ്ചയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications