സുഹൃത്ത് കോണ്‍സ്റ്റബിളിനെ കല്ലിനടിച്ചു കൊന്നു
മുംബൈ: മദ്യ ലഹരിയില്‍ 23 കാരന്‍ സുഹൃത്തായ കോണ്‍സ്റ്റബിളിനെ തലയ്ക്കടിച്ചു കൊന്നു. മൊസാബ ചൗക്കിലാണു സംഭവം. മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുരേഷ് നാന ഗെയ്‌വാനെ (35) ആണ് മരിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് പോകുകയായിരുന്ന സുരേഷ് സുഹൃത്തായ ജഗദീഷ് വാര്‍ലെയെ വഴിയ്ക്ക് കണ്ടുമുട്ടി. തുടര്‍ന്ന് ഇരുവരും പ്രശാന്ത് ബാറില്‍ കയറി മദ്യപിച്ചു. 12.30 ന് ബാര്‍ അടച്ചപ്പോള്‍ ഇരുവരും ഇവിടെ നിന്ന് ഇറങ്ങി. സംസാരത്തിനിടെ സുരേഷ്, ജഗദീഷിന്റെ സഹോദരിയെക്കുറിച്ച് അനാവശ്യം പറഞ്ഞു. ഇത് ജഗദീഷിനെ പ്രകോപിപ്പിച്ചു. മദ്യ ലഹരിയിലായിരുന്ന ജഗദീഷ് ഉടന്‍ കല്ലെടുത്ത് സുരേഷിനെ അടിയ്ക്കുകയായിരുന്നു.
പുലര്‍ച്ചെ 4.30 ഓടെയാണ് സുരേഷ് സാകേത് ടവറിനു കീഴില്‍ കിടക്കുന്നതായി പോലീസിനു വിവരം ലഭിച്ചത്. ഉടന്‍ തന്നെ കല്യാണിലെ രുക്മിണി ആശുപത്രിയിലെത്തിച്ചു. പിന്നീട് സിയോണ്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും മരിയ്ക്കുകയായിരുന്നു.
ബാറിന്റെ മാനേജറും ചില പ്രദേശവാസികളും മൊഴി നല്‍കിയതിനെ തുടര്‍ന്ന് ജഗദീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരിച്ച സുരേഷ് കഴിഞ്ഞ എട്ടുമാസങ്ങളായി ധാരാവി പോലീസിലുണ്ടായിരുന്നു. ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.












Click it and Unblock the Notifications