കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടിക്കാരിയെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

കാക്കനാട്: രാത്രി ഷിഫ്റ്റില്‍ ജോലിയ്ക്ക് കയറാനായി സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ ആക്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. സണ്‍റൈസ് ആശുപത്രിയ്ക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അനില്‍ കുമാര്‍(40)ആണ് അറസ്റ്റിലായത്.

കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ദിവസക്കൂലിയ്ക്ക് ഡ്രൈവര്‍ തസ്തികയില്‍ ജോലിചെയ്ത് വരുകയാണ് ഇയാള്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് പൂക്കാട്ടുപടിയ്ക്ക് സമീപത്തുനിന്നുമാണ് ഇയാളെ അറസ്റ്റുചെയ്തത്. അക്രമത്തിനരയായ തെസ്‌നി ബാനു പൊലീസ് സ്റ്റേഷനിലെത്തി ഇയാളെ തിരിച്ചറിഞ്ഞു.

കേസിലെ ഒന്നാം പ്രതി വാഴക്കാല മൂലേപ്പാടം സ്വദേശി താജുദ്ദീന്‍, രണ്ടാം പ്രതി പള്ളിക്കര മോറയ്ക്കാല സ്വദേശി ജെയ്‌സണ്‍ എന്നിവരെ പിടികിട്ടിയിട്ടില്ല. ഇവരെ കണ്ടെത്താന്‍ ഊര്‍ജിത തിരച്ചില്‍ നടക്കുകയാണ്.

കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ സ്ഥാപനത്തിലേക്കു സുഹൃത്തിനൊപ്പം ജോലിക്കു പോകുമ്പോള്‍ ഞായറാഴ്ച രാത്രി എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജംങ്ഷനിലാണു തസ്‌നി ബാനുആക്രമിക്കപ്പെട്ടത്.

രാത്രി യുവതി സ്‌റ്റേഷനിലെത്തിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന ആക്ഷേപത്തെത്തുടര്‍ന്ന് തൃക്കാക്കര സ്‌റ്റേഷനിലെ എഎസ്‌ഐ മോഹന്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിടികിട്ടാനുള്ള പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിയ്ക്കും.

English summary
Police arrested one person in Tesni Banu attack case. He is from Kodungallur in Thrissur district and staying at Kakkanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X