സേലത്ത് വാഹനാപകടത്തില്‍ 9മരണം

ആറുപേര്‍ തമിഴ്‌നാട് സ്വദേശികളാണ്. സേലം ബാംഗ്ലൂര്‍ ദേശീയ പാതയില്‍ തീവട്ടിപ്പട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന പന്നാപ്പെട്ടി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ മുപ്പത്തിയഞ്ചുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തിനു വന്നിരുന്ന ബസ് സേലംധര്‍മ്മപുരി റൂട്ടിലെ മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
നാലുവരിപാതയില്‍ എതിര്‍ വശത്തു നിന്നു വരുകയായിരുന്ന തമിഴ്‌നാട് ബസില്‍ ബാംഗ്ലൂരില്‍ നിന്നും വരുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഏഴു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ബസിലെ െ്രെഡവര്‍ എറണാകുളം സ്വദേശി ബിജു ഡിക്‌സണ്‍, തമിഴ്‌നാട് ബൊമ്മുടി സ്വദേശി രാജേന്ദ്രന്‍ (45) എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടും. മറ്റുളളവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് വെട്ടിപ്പൊളിച്ചാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
പരുക്കേറ്റവരെ സേലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി, ഓമല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രി, മണിപ്പാല്‍ ആശുപത്രി, ഗോകുലം ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications