ഡീസല്‍: കേരളം അധിക നികുതി വേണ്ടെന്ന് വച്ചേയ്ക്കും
തിരുവനന്തപുരം: ഡീസലിന്റെ വില വര്‍ധനവിലൂടെ സംസ്ഥാനത്തിന് അധികമായി ലഭിക്കാവുന്ന നികുതി വേണ്ടെന്നുവയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നികുതി വേണ്ടെന്നുവെച്ച് ജനങ്ങളുടെ ഭാരം കഴിയുന്നത്ര കുറച്ചുകൊടുക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയിട്ടുണ്ട്. ഇതിനായി അധിക നികുതി എത്രയെന്നതടക്കമുള്ള കണക്കെടുക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വില വര്‍ധനയുടെ ഭാരത്തില്‍ നിന്ന് ജനങ്ങളെ ഏതുതരത്തില്‍ സഹായിക്കാന്‍ കഴിയുമെന്നാണ് നോക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാധാരണക്കാരെയാകെ വില വര്‍ധന ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പെട്രോളിന്റെ വില വര്‍ധിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതിയിലെ അധിക വര്‍ധന വേണ്ടെന്നുവെച്ചിട്ടും ഇടതുപക്ഷം ഹര്‍ത്താല്‍ നടത്തി സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയ കാര്യവും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാണിച്ചു.
ഇപ്പോഴത്തെ വര്‍ധനയിലൂടെ സംസ്ഥാനത്തിന് അധിക നികുതിയായി ലഭിക്കുന്നത് ഒരു ലിറ്ററിന് 82 പൈസയോളമാണ്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒരു ലിറ്ററില്‍ ഇത്രയും പൈസയായിരിക്കും കുറച്ച് കൊടുക്കാന്‍ കഴിയുക.
പൊട്രോളിന്റെ വില കൂട്ടിയപ്പോള്‍ യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ത്തന്നെ അതിന്മേലുള്ള അധിക നികുതി വേണ്ടെന്നുവെച്ചിരുന്നു. 1.22 രൂപയാണ് ഇതുമൂലം പെട്രോളിന് കുറഞ്ഞത്. സംസ്ഥാനത്തിന് 131.94 കോടിയുടെ നഷ്ടം ഈ വകയില്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഇക്കുറി പെട്രോളിയം ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവയില്‍ അഞ്ചുശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഡീസലിന്റെ എകൈ്‌സസ് തീരുവ ഇതിലൂടെ 4.60 ല്‍ നിന്ന് രണ്ടുരൂപയായി കുറഞ്ഞു. ഈ മാതൃക പിന്തുടര്‍ന്ന് സംസ്ഥാനങ്ങളും നികുതിയിലൂടെയുള്ള അധിക വര്‍ധന ഒഴിവാക്കണമെന്ന് കേന്ദ്രം അഭ്യര്‍ഥിച്ചിരുന്നു. ഡീസലിന് 24.6 ഉം പെട്രോളിന് 26 ശതമാനവുമാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ നികുതി.












Click it and Unblock the Notifications