Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭം: പെണ്‍കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും

കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

നേരത്തെ പറവൂര്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും അത് അപൂര്‍ണമാണെന്ന് മനസിലായതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത സമയത്ത് പെണ്‍കുട്ടി ചികിത്സയിലായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ആ സമയത്ത് മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

കേസിലുള്‍പ്പെട്ടവര്‍ അന്യസംസ്ഥാനങ്ങളിലുമുണ്ടെന്നതിനാല്‍ അന്വേഷണസംഘത്തെ വിപുലീകരിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി എസ്. സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍ക്കാണു കേസന്വേഷണത്തിന്റെ ചുമതല.

നേരത്തെ നാല് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. എസ്.ഐമാരെയും, സി.ഐമാരെയും ഉള്‍പ്പെടുത്തി 20 അംഗ സംഘത്തെയാണ് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്.

കേസില്‍ ഇതുവരെ നാല്പതോളം പേര്‍ പിടിയിലായിട്ടുണ്ട്. ഇതില്‍ 30 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇതുവരെ പിടികൂടിയ പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ പിടിയിലാവുന്നതോടെ തിരിച്ചറിയല്‍ പരേഡു നടത്താന്‍ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും.

തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥരടക്കം ചിലര്‍ കൂടി കേസില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച വസ്തുതകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. വിവിധ സംഘങ്ങളായി തിരിഞ്ഞ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

കേരളത്തിന് പുറമെ ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍വച്ചും പെണ്‍കുട്ടി പീഡനത്തിനിരയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+