സിംഗൂര്‍ ബില്‍: ടാറ്റ സുപ്രീംകോടതിയില്‍
ദില്ലി: സിംഗൂര്‍ ബില്‍ സ്റ്റേ ചെയ്യാതിരുന്ന കൊല്‍ക്കത്ത ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ടാറ്റ മോട്ടോര്‍സ് സുപ്രീംകോടതിയെ സമീപിച്ചു.
മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പാസ്സാക്കിയ സിംഗൂര്‍ ബില്‍ കര്‍ഷകരുടെ അനുമതിയില്ലാതെ ഏറ്റെടുത്ത 400 ഏക്കര്‍ കൃഷി ഭൂമി തിരിച്ചു നല്‍കാനാണ് അനുശാസിയ്ക്കുന്നത്. ഇതു സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ടാറ്റ മോട്ടോര്‍സ് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധിയുണ്ടാകാത്തതിനെ തുടര്‍ന്ന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തിരിച്ചെടുത്ത ടാറ്റയുടെ ഭൂമി തിരിച്ചു നല്‍കണമെന്നും ടാറ്റ മോട്ടോര്‍സ് സുപ്രീംകോടതിയോട് ആവശ്യപ്പെടും. ടാറ്റ മോട്ടോര്‍സിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച വാദം കേള്‍ക്കും.












Click it and Unblock the Notifications