കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന്റെ കുറിപ്പുകളില്‍ കാലാവസ്ഥാ വ്യതിയാനവും

  • By Nisha Bose
Google Oneindia Malayalam News

Osama bin Laden
ലണ്ടന്‍: ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളത്തില്‍ നിന്നു കണ്ടെടുത്ത കുറിപ്പുകളില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും സൗദിയിലെ വെള്ളപ്പൊക്കത്തെക്കുറിച്ചും പരാമര്‍ശം. മെയ് 2 നു യുഎസ് നടത്തിയ റെയ്ഡിലാണ് ലാദന്റെതെന്നു കരുതുന്ന കുറിപ്പുകള്‍ കണ്ടെടുത്തത്.

കുറിപ്പുകളെല്ലാം ചുവന്ന മഷിയിലാണ് എഴുതിയിരിയ്ക്കുന്നത്. ചില ഭാഗങ്ങളില്‍ മഷി പരന്നു വായിക്കാന്‍ പറ്റാത്ത വിധത്തിലായിട്ടുണ്ട്. കുറിപ്പിലെ ചില വാചകങ്ങള്‍ വെട്ടിമാറ്റിയിട്ടുമുണ്ട്. ഒളിത്താവളത്തിലായിരുന്ന സമയത്ത് ലാദന് പ്രസംഗങ്ങള്‍ എഴുതുകയും തിരുത്തുകയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു എന്നതിനു തെളിവാണ് ഈ കുറിപ്പുകള്‍. ലാദന്‍ കിടന്നിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ നിന്നാണ് ഈ കുറിപ്പുകള്‍ കണ്ടെടുത്തിട്ടുള്ളത്.

എന്നാല്‍ ഈ കുറിപ്പുകള്‍ ലാദന്റേതു തന്നെയാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. മുന്‍പ് ലാദന്റെ അഭിമുഖം എടുത്തിട്ടുള്ള അബ്ദല്‍ ബാരി അത്‌വാന്‍ കുറിപ്പുകള്‍ ലാദന്റേതു തന്നെയാണെന്ന അഭിപ്രായക്കാരനാണ്. കുറിപ്പുകളുടെ ശൈലി ലാദന്റേതു തന്നെയാണെന്നാണ് ഇദ്ദേഹം പറയുന്നത്. കുറിപ്പില്‍ സൗദി രാജകുടുംബത്തിനെ വിമര്‍ശിച്ചിട്ടുണ്ടെന്നതും കുറിപ്പുകള്‍ ലാദന്റേതാണെന്നതിലേയ്‌ക്കെത്താന്‍ അബ്ദല്‍ ബാരിയെ പ്രേരിപ്പിയ്ക്കുന്നു.

എന്നാല്‍ കുറിപ്പുകളെഴുതിയിരിയ്ക്കുന്ന കൈപ്പട 13 നും 16 നും ഇടയില്‍ പ്രായമുള്ള ഒരാളുടേതാണെന്നാണ് ഇക്കാര്യത്തില്‍ വിദഗ്ദനായ അബ്ദുള്ള അല്‍സാല്‍മിയുടെ അഭിപ്രായം. ഉസാമയുടെ ഇളയമകളായിരിയ്ക്കണം അദ്ദേഹത്തിന്റെ വാക്കുകള്‍ പകര്‍ത്തിയതെന്നാണ് അല്‍സാല്‍മിയുടെ നിഗമനം.

English summary
Scraps of handwritten notes reportedly recovered from Osama bin Laden's lair in Abbottabad during the May 2 US raid suggest that he may have been writing and re-writing his speeches to while away time in the confines of his compound.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X