കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂല്യം 50,000 കോടി കവിഞ്ഞു; രത്‌നങ്ങള്‍ ബാക്കി

  • By Lakshmi
Google Oneindia Malayalam News

Sree Padmanabhaswamy temple
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എ അറയിലെ നിധിശേഖരം 50,000 കോടി കവിഞ്ഞു. ജൂണ്‍ 30ന് വ്യാഴാഴ്ച തുറന്ന നിലവറയിലെ നിധിശേഖരം വെള്ളിയാഴ്ച വൈകിയാണ് എണ്ണിത്തിട്ടപ്പെടുത്തിക്കഴിഞ്ഞത്.

ഇന്ദ്രനീലം, മാണിക്യം എന്നിവയുള്‍പ്പെടെയുള്ള രത്‌നങ്ങളുടെ മൂല്യം കൃത്യമായി തിട്ടപ്പെടുത്തുന്നതിന് മുമ്പുതന്നെ മൊത്തം നിധിയുടെ മൂല്യം 50,000 കവിഞ്ഞിരിക്കുകയാണ്. ഇവകൂടി തിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ ആസ്തി ഇനിയും വര്‍ധിയ്ക്കും. കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കേ ലോകത്തിലെ ഏറ്റവും സമ്പന്നക്ഷേത്രമായി ശ്രീപത്മനാഭസ്വാമിയുടെ സന്നിധി മാറുകയാണ്.

500 കിലോ സ്വര്‍ണക്കതിര്‍, ആനയുടെ ചെറു സ്വര്‍ണപ്രതിമകള്‍, അത്യപൂര്‍വമായ ഇന്ദ്രനീലക്കല്ല് രണ്ടായിരത്തിലേറെ മാണിക്യക്കല്ല്, സ്വര്‍ണത്തിലുള്ള അരപ്പട്ട, ചട്ട, സ്ത്രീകളണിയുന്ന ഒഢ്യാണം, 536 കിലോ സ്വര്‍ണനാണയം, 16 കിലോ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി സ്വര്‍ണ നാണയങ്ങള്‍, നെപ്പോളിയന്റെ കാലത്തെ മൂന്ന് കിലോ സ്വര്‍ണനാണയങ്ങള്‍, 16 കിലോ തിരുവിതാംകൂര്‍ സ്വര്‍ണ നാണയങ്ങള്‍,എന്നിവയടങ്ങിയ ഉടയാടകളുടെ ശേഖരം എന്നിവയാണ് വെള്ളിയാഴ്ച തിട്ടപ്പെടുത്തിയത്.

ശ്രീ പത്്മനാഭന്റെ കഴുത്തിലണിയുന്ന സ്വര്‍ണ ഷാള്‍, ശ്രീ പദ്മനാഭ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ ഉടയാടകള്‍ തുടങ്ങിയവ അടങ്ങിയ പെട്ടിയാണ് ഇനി പ്രധാനമായും തുറക്കാനുള്ളത്. പതിറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന് കരുതുന്ന 'ബി' നിലവറയും നിത്യോപയോഗ സാധനങ്ങള്‍ സൂക്ഷിക്കുന്ന 'എഫ്' നിലവറയും കൂടി ഇനി തുറക്കാനുണ്ട്.

ഇത് തുറക്കുന്നത് സംബന്ധിച്ച് ശനിയാഴ്ച രാവിലെ ചേരുന്ന കമ്മീഷന്‍യോഗത്തില്‍ തീരുമാനമെടുക്കും. 'എ' നിലവറയിലെ ബാക്കി ആസ്തികള്‍ കണക്കാക്കല്‍ ശനിയാഴ്ച ഉച്ചയോടെ പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.

ഓരോ ദിവസവും പുറത്തുവരുന്ന കോടികളുടെ കണക്ക് പെരുകിയതോടെ വന്‍ പോലീസ് സംഘത്തെ ക്ഷേത്രത്തിനകത്തും പുറത്തുമായി വിന്യസിച്ചിരിക്കുകയാണ്.

വെള്ളിയാള്ച രാത്രി കണക്കെടുപ്പു കഴിഞ്ഞ് കമ്മീഷന്‍ അംഗങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ പരാതിക്കാരനായ ടി.പി. സുന്ദര്‍രാജനെതിരെ ഒരു വിഭാഗം ഭക്തരും നാട്ടുകാരും പ്രതിഷേധവുമായെത്തിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഇടപെട്ടാണ് പരിശോധനാസംഘത്തിലെ അംഗങ്ങളെ സമീപത്തുള്ള ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് മാറ്റിയത്. തുടര്‍ന്ന് സുന്ദര്‍രാജിനെ പോലീസ് അടുത്തുള്ള വീട്ടിലെത്തിച്ചു.

വീണ്ടും നാട്ടുകാരുടെ സംഘം സുന്ദര്‍രാജിന്റെ വീട്ടിന് മുന്നില്‍ ബഹളം വെച്ചു. വീണ്ടും പോലീസ് നാട്ടുകാരെ സമാധാനിപ്പിച്ചയച്ചു. കേരള പോലീസ് ക്ഷേത്രത്തില്‍ സുരക്ഷാ ഓഡിറ്റിങ് നടത്തി. സായുധ പോലീസിനെയും മഫ്ടി പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

പരിശോധനയുടെ രീതിയില്‍ തൃപ്തനല്ലെന്ന് സുന്ദര്‍രാജ് മാധ്യമങ്ങളോട് പറഞ്ഞു. പുറത്തുവരുന്ന കണക്കുകള്‍ ഏകദേശം ശരിയാണെന്നും ആസ്തി കൂടുകയല്ലാതെ കുറയില്ലെന്നും അയാള്‍ പറഞ്ഞു. കണ്ടെടുത്തവ തിട്ടപ്പെടുത്തി രജിസ്റ്ററിലാക്കി നിലവറകളില്‍ത്തന്നെ സൂക്ഷിയ്ക്കാനാണ് ഇതുവരെയുള്ള കമ്മീഷന്റെ തീരുമാനം.

English summary
Kerala has stumbled upon a treasure trove in the underground chambers of the centuries-old Sree Padmanabhaswamy Temple here, where a Supreme Court appointed panel prepared the inventory of the priceless heap of precious metals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X