കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധിശേഖരത്തിന് ത്രിതല സുരക്ഷാവലയം വേണം

  • By Ajith Babu
Google Oneindia Malayalam News

Sree Padmanabhaswamy Temple
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് ത്രിതല സുരക്ഷാ വലയം ഒരുക്കണമെന്ന് പോലീസ്. ക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിന് നല്‍കാന്‍ തയാറാക്കിയ ശുപാര്‍ശയിലാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലീസ് ആവശ്യപ്പെട്ടത്.

നിലവറകള്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്നും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും അലാറം, ലേസര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നു. സ്‌ഫോടന പ്രതിരോധ ശേഷിയുള്ള സംവിധാനമൊരുക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഷേത്രത്തില്‍ പല ഭാഗത്തും ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്.. കണ്ടെടുത്ത നിധിശേഖരം ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനം. ആ സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്.

ക്ഷേത്രത്തില്‍ സ്ഥാപിക്കുന്ന കാമറകളുടെ പ്രവര്‍ത്തനം 24 മണിക്കൂറും നിരീക്ഷിക്കുന്നതിന് ക്ഷേത്രത്തിന് മുന്‍വശത്ത് സ്ഥിരം കണ്‍ട്രോള്‍റൂം സ്ഥാപിക്കും. പൊലീസ് പട്രോളിങ്ങും ഏര്‍പ്പെടുത്തും. നിലവില്‍ ക്ഷേത്രത്തിന്റെ പ്രധാന കവാടങ്ങളില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെ പരിശോധനാ സംവിധാനങ്ങളുണ്ട്.

ഇത്രയുമധികം നിധിശേഖരം ക്ഷേത്രത്തിലുണ്ടെന്ന വിവരം പുറത്തുവന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കൊള്ള നടത്തുന്ന സംഘങ്ങളുടെ ശ്രദ്ധ ഇങ്ങോട്ട് തിരിയാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് വിലയിരുത്തുന്നു.

English summary
The state government has strengthened the security around and inside the temple following the discovery of the treasure. There would be round–the-clock security around the temple and CCTV cameras would be installed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X