കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനഭംഗം: മുന്‍ ഐഎംഎഫ് മേധാവി മോചിതനായി

  • By Lakshmi
Google Oneindia Malayalam News

Dominique Strauss-Kahn
ന്യൂയോര്‍ക്ക്: ഐഎംഎഫ് മുന്‍ മേധാവി ഡൊമനിക്ക് സ്‌ട്രോസ് കാനെ ഹോട്ടല്‍ ജീവനക്കാരി മനപ്പൂര്‍വ്വം ലൈംഗികാപവാദ കേസില്‍ കുടുക്കുകയായിരുന്നു എന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

ഹോട്ടല്‍ ജീവനക്കാരിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന വാദം ശരിവച്ച കോടതി സ്‌ട്രോസ് കാനെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചു.

ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ വച്ച് സ്‌ട്രോസ് കാനും ഹോട്ടല്‍ ജീവനക്കാരിയും തമ്മില്‍ പരസ്പര സമ്മതത്തോടു കൂടിയ ലൈംഗിക ബന്ധമാണ് നടന്നതെന്നും എന്നാല്‍, ബന്ധപ്പെട്ടതിനു ശേഷം തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന് ആരോപണം ഉന്നയിച്ച് പണം പിടുങ്ങാനാണ് ഗിനിയക്കാരിയായ ഹോട്ടല്‍ ജോലിക്കാരി ശ്രമിച്ചത് എന്നുമായിരുന്നു കാന്റെ വാദം.

സംഭവം നടന്നതിന് അടുത്ത ദിവസം ഹോട്ടല്‍ ജോലിക്കാരി തനിക്ക് കാന്‍ മൂലം ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക നേട്ടങ്ങളെ കുറിച്ച് മറ്റൊരാളുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണം റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇത് കോടതിയില്‍ നിര്‍ണായകമായി.

ഇവരുടെ പരാതിയെത്തുടര്‍ന്ന് വിമാനത്തില്‍ നിന്നിറക്കിയാണ് കാനെ പൊലീസ് അറസ്റ്റുചെയ്തത്. പിന്നീട് കോടതി ജാമ്യം നല്‍കിയ ഇദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. ആറാഴ്ചകളാണ് ഇദ്ദേഹത്തിന് ആരോപണത്തിന്റെ നിഴലില്‍ കഴിയേണ്ടിവന്നത്.

ലൈംഗികാപവാദത്തില്‍ പെട്ട കാന്‍ ഐഎംഎഫ് നേതൃത്വത്തില്‍ നിന്ന് രാജി വച്ചൊഴിഞ്ഞിരുന്നു. 2012ല്‍ നടക്കുന്ന ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ട ആളായിരുന്നു സ്‌ട്രോസ് കാന്‍. എന്നാല്‍, ലൈംഗികാപവാദം പ്രതിച്ഛായ തകര്‍ത്ത കാന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നാണ് സൂചന

English summary
Seven weeks after a haggard and scowling shadow of Dominique Strauss-Kahn was first hauled in front of a New York judge, his old self swaggered into room 1324 at the state supreme court on Friday with a broad smile.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X