ദില്ലി: സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പിഡി ദിനകരനെതിരെ നടന്നു വരുന്ന ഇംപീച്ച്‌മെന്റ് നടപടികള്‍ തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സാമ്പത്തിക ക്രമക്കേടുകളുടേയും പെരുമാറ്റ ദൂഷ്യത്തിന്റേയും പേരില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുന്ന ജസ്റ്റിസ് പിഡി ദിനകരന്‍ ഇതു സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ വൈകിക്കുക മാത്രമാണ് ജസ്റ്റിസ് ദിനകരന്റെ ലക്ഷ്യമെന്ന് സുപ്രീംകോടതി കണ്ടെത്തി. അതിനാല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ സ്റ്റേ ചെയ്യാനാകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
എന്നാല്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്ന സമിതിയില്‍ നിന്ന് മുതില്‍ന്ന അഭിഭാഷകന്‍ പിപി റാവുവിനെ ഒഴിവാക്കണമെന്ന ദിനകരന്റെ ആവശ്യം കോടതി അംഗീകരിച്ചു. തനിക്കെതിരെ പരാതി നല്‍കിയവരുടെ കൂട്ടത്തില്‍ റാവുവും ഉണ്ടായിരുന്നുവെന്നതാണ് ഇതിനു കാരണമായി ദിനകരന്‍ ഉയര്‍ത്തി കാട്ടിയത്. സുപ്രീം കോടതി ജഡ്ജി അഫ്താബ് ആലം, കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎസ് കേഹര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
Observing that Sikkim High Court chief justice PD Dinakaran's petition for stay against his impeachment is motivated the Supreme Court on Tuesday gave nod for the procedure. The apex court said Dinakaran's plea is only to delay the impeachment procedures.