കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായയെ വീഴ്ത്താന്‍ രാഹുലിന്റെ ചപ്പാത്തി യുദ്ധം

  • By Nisha Bose
Google Oneindia Malayalam News

Rahul Gandhi
ദില്ലി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മായാവതിയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി രാഹുല്‍ ഗാന്ധി നടത്തുന്ന കിസാന്‍ സന്ദേശ് പദയാത്ര രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. യുപിയിലെ ഭട്ടപര്‍സോലില്‍ നിന്നും തുടങ്ങിയ പദയാത്രയില്‍ സാധാരണ കര്‍കര്‍ക്കൊപ്പം അവരിലൊരാളായാണു രാഹുലിന്റെ സഞ്ചാരം. ആദ്യ ദിവസം 19 കിലോമീറ്ററാണ് രാഹുല്‍ നടന്നത്.

കഴിഞ്ഞ തവണ രാഹുലിന്റെ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇത്തവണ കിസാന്‍ സന്ദേശ് പദയാത്രയുടെ സമാപന സമ്മേളനമായ കിസാന്‍ മഹാപഞ്ചായത്തിന് അനുമതി നല്‍കിയിട്ടില്ല.

പദയാത്രയുടെ ആദ്യ ദിനം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനാണ് രാഹുല്‍ വിനിയോഗിച്ചത്. വൈകിട്ട് രാംപൂര്‍ ബാദി ഗ്രാമത്തില്‍ ഒരു കര്‍ഷകന്റെ വീട്ടിലായിരുന്നു രാഹുലിന്റെ അത്താഴം. ചപ്പാത്തിയും റൊട്ടിയും ദാല്‍ കറിയും പച്ചക്കറികളും മുളകില്ലാതെ രാഹുല്‍ കഴിച്ചു. കനിഷ്‌കയെന്ന സുഹൃത്തും രാഹുലിനൊപ്പമുണ്ടായിരുന്നു. വീടിന്റെ ടെറസിലായിരുന്നു രാഹുലിന്റെ ഉറക്കം.

English summary
Taking his campaign in Uttar Pradesh forward, Congress general secretary Rahul Gandhi will head towards Tappal on Wednesday. Rahul's padyatra enters day 2 and will culminate on Saturday in Aligarh. With this padyatra, Gandhi takes on UP chief minister Mayawati yet again after her
 government denied him permission to hold a kisan mahapanchayat in Bhatta Parsaul.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X