പറവൂര്‍ പെണ്‍വാണിഭം: കോണ്‍ എംഎല്‍എയ്ക്ക് പങ്കെന്ന്

പ്രമുഖ തമിഴ് വാരികയായ നവീന നെട്രിക്കണി(മൂന്നാംകണ്ണ്)ന്റെ ജൂലൈ ഒന്നിന്റെ ലക്കത്തിലാണ് വെളിപ്പെടുത്തല്‍. പെണ്‍വാണിഭ കേസില്‍ മണികണ്ഠന്‍ എന്നയാളിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണികണ്ഠന്‍ പൊലീസ് നല്‍കിയ മൊഴിയിലാണ് കോണ്‍ഗ്രസ് എംഎല്‍എയെപ്പറ്റിയുള്ള വിവരമുള്ളതെന്ന് വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു.
മണികണ്ഠന്റെ വീട് തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി ഗ്രാമത്തിലാണ്. വിറക് കച്ചവടത്തില്‍നിന്ന് പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍ വരെയുള്ള ഇയാളുടെ വളര്‍ച്ചയുടെ കഥ വാരിക വിശദീകരിക്കുന്നുണ്ട്.
തമിഴ്‌നാട് ഹൈവേ വകുപ്പിന്റെ ക്ലാസ് വണ്‍ അംഗീകാരമുള്ള കോണ്‍ട്രാക്ടറാണ് മണികണ്ഠന്‍. ആദ്യകാലത്ത് പഞ്ചായത്തുതലത്തിലുള്ള ചെറുകിട നിര്‍മാണങ്ങളുടെ കരാറുകാരനായിരുന്നു ഇയാള്‍ പിന്നീട് ഹൈവേ ഡിപ്പാര്‍ട്‌മെന്റില്‍ കരാറുകാരനായി.
അവിഹിത മാര്‍ഗങ്ങളിലൂടെ പൊടുന്നനെ വളര്‍ന്ന ഇയാള്‍ പത്തു വര്‍ഷംകൊണ്ട് 400 കോടിയിലേറെ രൂപയുടെ സമ്പാദ്യമുണ്ടാക്കി. ഉദ്യോഗസ്ഥര്‍ക്ക് മലയാളി പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുകയെന്ന ലക്ഷ്യത്തോടെ ഇയാള്‍ രണ്ടു ടെലിവിഷന്‍ സീരിയലുകള്‍ സ്വന്തമായി നിര്‍മിച്ചതായി വാരികയുടെ റിപ്പോര്‍ട്ടിലുണ്ട്. പറവൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ജോഷിയുമായി ബന്ധം സ്ഥാപിച്ചത് ഇങ്ങനെയാണ്.
പറവൂരിലെ പെണ്‍കുട്ടിക്കു പുറമെ, സീരിയലുകളില്‍ അഭിനയിക്കാനെത്തിയ മറ്റു പല മലയാളി പെണ്‍കുട്ടികളെയും ഇയാള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഉന്നതര്‍ക്ക് കാഴ്ചവെച്ചതായി ആരോപണമുണ്ട്.
ഇതിനായി കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണികണ്ഠന്‍ ആഡംബര ബംഗ്ലാവുകളും ഗസ്റ്റ്ഹൗസുകളും നിര്‍മിച്ചിട്ടുണ്ട്. ജൂണ്‍ 23ന് മണികണ്ഠനെ തെളിവെടുപ്പിനായി കളിയിക്കാവിളക്കടുത്തെ കണ്ണുമാമൂട്ടിലെ അയാളുടെ ആഡംബര ബംഗ്ലാവിലേക്ക് എറണാകുളം െ്രെകംബ്രാഞ്ച് പൊലീസുകാര്‍ കൊണ്ടുവന്നിരുന്നു.
പെണ്‍കുട്ടികളെ തേടിയെത്തുന്ന പ്രമുഖരുടെ കിടപ്പറരംഗങ്ങള്‍ വീഡിയോയിലാക്കി ഭീഷണിപ്പെടുത്തി കാര്യം നേടാനും മണികണ്ഠന്‍ ശ്രമിക്കാറുണ്ടത്രേ. ഇത് പുറത്താകാതരിയ്ക്കാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട്ടിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസുകാരും.












Click it and Unblock the Notifications