കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന് 30 കോടിയുടെ സുരക്ഷ

  • By Nisha Bose
Google Oneindia Malayalam News

Sree Padmanabhaswamy Temple
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി ഓരോ വര്‍ഷവും 30 കോടി രൂപ ചെലവഴിയ്ക്കാന്‍ ധാരണയായി. പൊതു ബജറ്റില്‍ ഇതിനെ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അര കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചേക്കും. വന്‍ നിധി ശേഖരം കണ്ടെടുത്തതോടെ ലോകശ്രദ്ധ ആകര്‍ഷിച്ച ക്ഷേത്രത്തിന്റെ സുരക്ഷ പോലീസിനെ അലട്ടുന്ന പ്രശ്‌നമാണ്. ഇപ്പോള്‍ 200 ഓളം പോലീസുകാരാണ് ക്ഷേത്രത്തില്‍ കാവലിനുള്ളത്. ഇവര്‍ക്ക് പുറമേ 48 കമാന്‍ഡോകളും പത്മനാഭ സ്വാമി ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ സുരക്ഷാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

ക്ഷേത്രത്തില്‍ താത്കാലിക സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കണ്‍ട്രോള്‍ റൂം പടിഞ്ഞാറെ നടയിലേയ്ക്ക് മാറ്റി. ക്ഷേത്രത്തിന്റെ ആറാം നിലവറ തുറക്കുന്നതു സംബന്ധിച്ചുള്ള തീരുമാനമെടുക്കാന്‍ എട്ടംഗ സമിതി വെള്ളിയാഴ്ച യോഗം ചേരും. പൂട്ടു തുറക്കാന്‍ കഴിയാതെ വന്നാല്‍ വാതില്‍ പൊളിയ്ക്കണമോ എന്ന കാര്യം സമിതി ചര്‍ച്ച ചെയ്യും.

English summary
Government may spend Rs. 30 crore for the security of Sree Padmanabhaswamy Temple. The budget may give some hint about this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X