കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്വല്ലറി കൊള്ള: രണ്ടാം പ്രതി കോടീശ്വരന്‍

  • By Nisha Bose
Google Oneindia Malayalam News

കോട്ടയം: കോട്ടയം നഗരത്തില്‍ പട്ടാപ്പല്‍ സ്വര്‍ണ്ണക്കടയില്‍ വെടിയുതിര്‍ത്ത് മോഷണം നടത്തിയ കേസിലെ രണ്ടാം പ്രതി മനോജ് സേവ്യര്‍ കോടീശ്വരനാണെന്നു കണ്ടെത്തി. ദുബയില്‍ ഐടി ബിസിലസ്സിര്‍ ഏര്‍പ്പെട്ടതു മൂലമുണ്ടായ 45 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കാനാണ് തന്റെ തൊഴിലാളിയായ മുരുകേശന്റെ കൂടെ മനോജ് ജ്വലറി കൊള്ളയടിക്കാന്‍ പദ്ധതിയിട്ടത്.

ഇടുക്കി ജില്ലയില്‍ ഇയാള്‍ക്ക് ഒന്നേകാല്‍ കോടി രൂപ വിലമതിയ്ക്കുന്ന 12 ഏക്കര്‍ ഏലത്തോട്ടം ഉണ്ട്. എന്നാല്‍ ഇതു വിറ്റ് കടം വീട്ടുന്നതിന് പകരം ഇയാള്‍ ജ്വലറി കൊള്ളയടിക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു. പണമിടപാട് സ്ഥാപനങ്ങള്‍ കൊള്ളയടിക്കാന്‍ ആലോചിച്ചെങ്കിലും ജ്വലറി മതിയെന്ന് പിന്നീട് തീരുമാനിയ്ക്കുകയായിരുന്നു. കോട്ടയം, ഏറ്റുമാനൂര്‍, പാമ്പാടി എന്നിവിടങ്ങളില്‍ കൊള്ളയടിക്കാന്‍ പറ്റിയ സ്ഥലത്തിനു വേണ്ടി തിരച്ചില്‍ നടത്തി

ഒന്നാം പ്രതി മുകുകേശന്‍ നാടന്‍ തോക്കുകള്‍ സംഘടിപ്പിച്ചു. കോട്ടയത്തെ ഒരു കടയില്‍ നിന്ന് ബൈക്കിന് വ്യാജ രജിസ്റ്റര്‍ നമ്പര്‍ സ്റ്റിക്കറും വാങ്ങിച്ചു.
കോട്ടയത്തെത്തിയ പ്രതികള്‍ കുന്നത്ത് കുളത്ത് ജുവലേഴ്‌സില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന ശേഷം കുമരകത്തിനു പോയി. ഇവിടെ നിന്ന് ഒന്നാം പ്രതി മുരുകേശനെ, മനോജ്‌ വൈക്കത്തെയ്ക്കു പോകുന്ന സ്വകാര്യ ബസ്സില്‍ കയറ്റി വിട്ടു. പിന്നീട് മനോജ്‌ ബൈക്ക് ഉപേക്ഷിച്ച ശേഷം നേരത്തെ എത്തിച്ചിരുന്ന കാറില്‍ വൈക്കത്തേയ്ക്ക് തിരിച്ചു. എന്നാല്‍ മുരുകേശനെ ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണമുണ്ടായില്ല.

വൈകുന്നേരം 6.30 എറണാകുളത്തെ ഭാര്യ വീട്ടില്‍ എത്തിയപ്പോഴാണ് മുരുകേശന്‍ പോലീസ് പിടിയിലായ വിവരം മനോജ് അറിഞ്ഞത്. രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെ മനോജിന്റെ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന് മനസ്സിലാക്കിയാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്.

കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇവരെ പതിനാലാം തീയ്യതി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.

English summary
Two persons arrested in relation with the jewlary theft in kottayam arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X