ലിങ്ക്ഡ് ഇന്‍ യുഎസില്‍ ടോപ്പ് 2

പോയ വര്‍ഷം 3.39 കോടി ആളുകളാണ് ലിങ്ക്ഡ് ഇന്‍ സന്ദര്‍ശിച്ചത്. എന്നാല്‍ മൈസ്‌പേസ് സന്ദര്‍ശകരുടെ എണ്ണം 3.35 കോടി ആയിരുന്നു. 16.9 കോടി സന്ദര്‍ശകരുമായി ഫേസ്ബുക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ലിങ്ക്ഡ് ഇന്നിന്റെ മുന്നേറ്റം ഓഹരിവിപണിയിലും പ്രതിഫലിച്ചിരുന്നു. കന്പനിയുടെ ഐപിഒയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. ലിങ്ക്ഡ് ഇന്‍ സന്ദര്‍ശകരുടെ എണ്ണം കൂട്ടാനായി ഓരോ വ്യക്തികള്‍ക്കും വാര്‍ത്ത എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു. ഓരോ ഉപഭോക്താവും എങ്ങനെ ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നു കാണിയ്ക്കുന്ന വിഷ്വല്‍ മാപ്പും കമ്പനി ഒരുക്കിയിരുന്നു.
യുഎസില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെ ഷെയര്‍ മാര്‍ക്കറ്റിലും ലിങ്ക്ഡ് ഇന്നിന്റെ ഓഹരി വില ഉയര്‍ന്നു. ട്വിറ്ററാണ് യുഎസില്‍ നാലാം സ്ഥാനത്ത് തുടരുന്നത്.












Click it and Unblock the Notifications