പകര്‍ച്ചപ്പനി; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് പ്രമേയത്തിന് അനുമതി തേടിയ തിലോത്തമന്‍ എം.എല്‍.എ ആരോപിച്ചു. പനി തടയാന്‍ ആസ്പത്രികളില്‍ ആവശ്യത്തിന് സൗകര്യങ്ങളും ഡോക്ടര്‍മാരുമില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ പനി ബാധ കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറവാണെന്നും പനി തടയുന്നതിന് എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
പനി പടരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്താതെ മുങ്ങി നടക്കുന്ന ഡോക്ടര്‍മാര്‍ സര്‍വീസില്‍ ഉണ്ടാകില്ല. എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.












Click it and Unblock the Notifications