മുന്തിരി വാങ്ങാനിത്തിരി പുളിയ്ക്കും

കിലോയ്ക്ക് 50 രൂപയാണു കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ജൂണില്‍ 15 രൂപയായിരുന്നു വില. മഴയും കോടമഞ്ഞും കാരണം ഉത്പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണമായത്. ചില്ലറ വിപണിയിലെത്തുമ്പോള്‍ വില ഇരട്ടിയോളമാവുമെന്ന് പറയപ്പെടുന്നു.
2008ല്‍ 45 രൂപ വരെ കര്‍ഷര്‍ക്കു വില ലഭിച്ചിരുന്നു. ആവശ്യക്കാര്‍ വര്‍ധിച്ചാല്‍ വില 60 രൂപ വരെ ഉയരുമെന്നാണു കര്‍ഷകരുടെ പ്രതീക്ഷ. അതേ സമയം തമിഴ്‌നാട്, കേരള അതിര്‍ത്തിയില്‍ മുന്തിരിവില 60 രൂപയായി ഉയര്‍ന്നിട്ടുണ്ട്. നാല് മാസം കൂടുമ്പോഴാണു മുന്തിരി വിളവെടുക്കുന്നത്. ഓരോ പ്രാവശ്യം നിലമൊരുക്കുന്നതിന് 60,000 രൂപവരെ ചെലവുവരും.












Click it and Unblock the Notifications