കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിന് കോഴ; ദില്ലി പൊലീസിനെതിരെ സുപ്രീം കോടതി

  • By Ajith Babu
Google Oneindia Malayalam News

Supreme Court
ദില്ലി: വിശ്വാസവോട്ടെടുപ്പില്‍ അനുകൂലമായി വോട്ടുചെയ്യാന്‍ എംപി മാര്‍ക്ക് കോഴ നല്‍കിയെന്ന ആരോപണത്തെ കുറിച്ചുള്ള കേസ് അന്വേഷണത്തില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു.

അതീവഗൗരവമുള്ള കേസ് അന്വേഷിക്കുന്നതില്‍ ദില്ലി പൊലീസ് വരുത്തുന്ന കാലതാമസത്തെയാണ് ജസ്റ്റിസ് അഫ്താബ് ആലമിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചത്.

രണ്ടുവര്‍ഷമായിട്ടും കേസിന്റെ കാര്യത്തില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്നും അന്വേഷണ പുരോഗതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി നിരീക്ഷിച്ചു. കേസില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണമല്ല ഈ കേസില്‍ നടന്നിട്ടുള്ളതെന്നും ചില ആള്‍ക്കാര്‍ പറഞ്ഞ പ്രസ്താവനകള്‍ ഉപയോഗിച്ച് ഒരു കഥ ഉണ്ടാക്കുക മാത്രമാണ് പൊലീസ്‌ചെയ്തിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

2008 ജൂലായ് 22 ന് യു. എസ് ആണവക്കരാറുമായി ബന്ധപ്പെട്ട് നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഭരണകക്ഷിക്ക് അനുകൂലമായി വോട്ടു ചെയ്യാന്‍ നല്‍കിയതെന്ന് പറഞ്ഞ് നോട്ടുകെട്ടുകളുമായി എം.പിമാര്‍ സഭയിലെത്തിയതായിരുന്നു ആരോപണത്തിനും തുടര്‍ന്ന് കേസിനും ഇടയാക്കിയ സംഭവം.

English summary
The Supreme Court has pulled up Delhi Police for its shoddy and directionless probe into the cash for vote scam in which 10 BJP MPs were disqualified by Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X