പറവൂര്‍ കേസ് ചലച്ചിത്രപ്രവര്‍ത്തകന്‍ പിടിയില്‍
കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ സിനിമാപ്രവര്‍ത്തകനായ ഒരാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എക്‌സ്ട്രാ ആര്‍ട്ടിസ്റ്റ് കോഓര്‍ഡിനേറ്റര്‍ ചേര്‍ത്തല പള്ളിപ്പുറം വീട്ടില്‍ സാംസണ്‍ (45) ആണ് അറസ്റ്റിലായത്.
ചലച്ചിത്രരംഗത്തേക്ക് എക്‌സ്ട്രാനടിമാരെ ഏര്‍പ്പെടുത്തി നല്‍കിയിരുന്ന ഇയാള്‍ രണ്ടുപേര്‍ക്ക് കുട്ടിയെ കൈമാറിയെന്നാണ് കേസ്. എറണാകുളത്ത് തമ്മനം റോഡില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഇയാള്‍.
സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള പെണ്‍കുട്ടിയെ അച്ഛന്‍ സുധീര്‍ ആണ് പരിചയപ്പെടുത്തിക്കൊടുത്തത്. ഇയാള്‍ കുട്ടിയെ കൈമാറിയവരെ കുറിച്ചുള്ള വിവരങ്ങള്‍ െ്രെകംബ്രാഞ്ച് ശേഖരിച്ചുവരികയാണ്.
സിനിമാരംഗത്തുള്ളവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തേതന്നെ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിസിനസ്സുകാരന്‍ ബിജോയിക്കൊപ്പം കുട്ടിയെ പീഡിപ്പിച്ച വ്യവസായിയെ ക്രൈം ബ്രാഞ്ച്അന്വേഷിച്ചുവരികയാണ്.
പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിയായ ഡോക്ടറെ സൗദി അറേബ്യയിലെ ദമാമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഡോക്ടര്‍ വിപിന്‍ സഖറി(50) ആണ് മരിച്ചത്. കേസിലെ 82-ാം പ്രതിയായിരുന്നു ഇയാള്‍.
ഏതാനും ദിവസം ബഹ്‌റൈന്‍ പാലത്തിന് താഴെ കടലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. അജ്ഞാത മൃതദേഹമെന്ന നിലയില്‍ അഞ്ചുദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു. ദമാമിലെ ആശുപത്രിയില്‍ ഡോക്ടറായിരുന്ന വിപിനെ ഏതാനും ദിവസമായി കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതിനിടെയാണ് മൃതദേഹം പൊലീസ് തിരിച്ചറിഞ്ഞത്.
വിവാഹിതനായ വിപിന്‍ സഖറിയ ആത്മഹത്യ ചെയ്തിരിയ്ക്കാമെന്നാണ് ക്രൈം ബ്രാഞ്ച് സംശയിക്കുന്നത്.












Click it and Unblock the Notifications