കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സസ്‌പെന്‍സ് തീര്‍ന്നു; 1100 കോടിയ്ക്ക് ഉടമകളെത്തി

  • By Ajith Babu
Google Oneindia Malayalam News

Colin Weir, 64, and his wife Christine, 55, who have scooped the £161million jackpot said it 'felt like a dream' to have won
ലണ്ടന്‍: ഭാഗ്യദേവത പടികടന്നുവന്ന രാത്രിയില്‍ സ്കോട്ടിഷ് ദന്പതിമാരായ കോളിനും ക്രിസ് വിയറും ചെറിയൊരു കുപ്പി വൈന്‍ കഴിച്ചാണ് ആഘോഷിച്ചത്. ചെറിയ ആഘോഷമാണെങ്കിലും ഇവരെ തേടിയെത്തിയ ഭാഗ്യത്തിന്റെ വലിപ്പം ആരെയുമൊന്ന് അമ്പരിപ്പിയ്ക്കും

161653000 പൗണ്ട് സ്‌റ്റെര്‍ലിങ് സമ്മാനത്തുകയുള്ള യൂറോ മില്യന്‍ ഭാഗ്യക്കുറിയാണ് ഈ ദമ്പതിമാരെ തേടിയെത്തിയത്. നറുക്കെടുപ്പിന് ശേഷം ബ്രിട്ടീഷ് ജനതയെ രണ്ട് ദിവസത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടാണ് സ്‌ക്കോട്ടിഷ് ദമ്പതികള്‍ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 1100 കോടിയോളം രൂപയുടെ സമ്മാനം നേടിയതോടെ രാജ്യത്തെ എണ്ണം പറഞ്ഞ കോടീശ്വരന്‍മാരായി ദമ്പതിമാര്‍ മാറിയിരിക്കുകയാണ്. കോടീശ്വര പട്ടികയില്‍ 430ാമതുള്ള ഇവര്‍ക്ക് തൊട്ടടുത്തുള്ളത് ബെക്കാം ദമ്പതികളാണ്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു യൂറോ മില്യന്‍സ് നറുക്കെടുപ്പ്. കോളിന്‍-ക്രിസ് ദമ്പതികള്‍ ആ സമയം ടി.വിയില്‍ അവരുടെ പ്രിയ സീരിയല്‍ കാണുകയായിരുന്നു. പിന്നീട് രാത്രി വൈകി ക്രിസ് നറുക്കെടുപ്പ് ഫലം പരിശോധിച്ചപ്പോഴാണ് ഭാഗ്യദേവത പടിവാതിക്കല്‍ കാത്തുനില്‍ക്കുന്ന കാര്യം അറിഞ്ഞത്.

കോളിന്‍ സ്‌കോട്ടിഷ് ടെലിവിഷന്‍ ക്യാമറാമാനായിരുന്നു. 1990കളില്‍ ഭാര്യ ക്രിസ് അസുഖ ബാധിതയായപ്പോള്‍ കോളിന്‍ ജോലി ഉപേക്ഷിച്ച് ഭാര്യയെ ശ്രൂഷിക്കാന്‍ നിന്നു. ഭാര്യ സുഖപ്പെട്ടെങ്കിലും കോളിന്‍ വാതരോഗിയായി മാറി. ആരോഗ്യ വകുപ്പില്‍ നഴ്‌സായും നഴ്‌സിങ് മാനേജരായും 37 കൊല്ലം ജോലി നോക്കിയ ശേഷം രോഗത്തിന്റെ അവശതകള്‍ മൂലം ജോലി മതിയാക്കിയതായിരുന്നു ക്രിസ്.

ഒറ്റരാത്രി കൊണ്ട് അതിസമ്പന്നരായ 64 കാരനായ കോളിനും ഭാര്യ 55 കാരി ക്രിസ് വിയറിനും മോഹങ്ങള്‍ ഏറെയുണ്ട്. 22 കാരനായ മകന്‍ ജെയ്മിയ്ക്കും 24 കാരിയായ മകള്‍ കര്‍ലിയ്ക്കും ഓരോ വീട് വാങ്ങണം. ജെയ്മി കോള്‍ സെന്ററില്‍ ജീവനക്കാരനാണിപ്പോള്‍. കര്‍ലി ഫൊട്ടോഗ്രഫി വിദ്യാര്‍ത്ഥിനിയും.

ഞങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ള വീടിന് പുറമേ നഗരത്തില്‍ മറ്റൊരു വീടു കൂടി സ്വന്തമാക്കണം. മക്കള്‍ക്ക് കാറുകള്‍ സമ്മാനിയ്ക്കണം. കോളിനും ക്രിസും തങ്ങളുടെ സ്വപ്‌നങ്ങളെപ്പറ്റി പറയുന്നു.

ലോക പര്യടനം നടത്തണമെന്നതാണ് ദമ്പതിമാരുടെ മറ്റൊരാഗ്രഹം. കംബോഡിയയും തായ്‌ലന്‍ഡും ആസ്‌ത്രേലിയയും കാണണമെന്നത് പണ്ടേയുള്ള മോഹമാണ്. കഴിഞ്ഞയാഴ്ച വരെ അതെല്ലാം ഒരു സ്വപ്‌നമായിരുന്നു. ഇനിയിപ്പോള്‍ അതെല്ലാം പുഷ്പം പോലെ സാധിയ്ക്കും. സമ്മാനത്തുക ജനോപകരപ്രദമായ കാര്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കണമെന്ന് ഈ ദമ്പതിമാര്‍ പറയുമ്പോള്‍ നമുക്കൊരു കാര്യം ഉറപ്പിയ്ക്കാം ഭാഗ്യദേവതയ്ക്ക് വഴിതെറ്റിയില്ലെന്ന്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X