കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന്റെ ബന്ധുവായ യുവതി കൊല്ലപ്പെട്ടു

  • By Lakshmi
Google Oneindia Malayalam News

ചെന്നൈ: കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ ബന്ധുവായ യുവതി അപാര്‍ട്‌മെന്റില്‍ മരിച്ചനിലയില്‍. സംഭവത്തില്‍ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൈകള്‍ രണ്ടും ചേര്‍ത്തുകെട്ടി മുഖം കവറുകൊണ്ട് പൊതിഞ്ഞുവച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുപത്തിയാറുകാരിയായ നച്ചല്‍ ചൊക്കലിംഗമാണ് കൊല്ലപ്പെട്ടത്. ഇവര്‍ ബാങ്ക് ഓഫ് അമേരിക്കയില്‍ ജോലിക്കാരിയായിരുന്നു.

ജൂലൈ 15ന് വെള്ളിയാഴ്ച ഇവരുടെ പിതാവാണ് മകളെ മരിച്ചനിലയില്‍ കണ്ടെത്തിയകാര്യം പൊലീസില്‍ അറിയിച്ചത്. വെള്ളിയാഴ്ച കാലത്ത് പതിവുപോലെ നച്ചല്‍ മകളെ പ്ലേസ്‌കൂളില്‍ വിടാന്‍ പോയിരുന്നുവത്രേ. എന്നാല്‍ അന്ന് അവര്‍ ഓഫീസില്‍ ചെന്നിരുന്നില്ല.

പിന്നീട് വെകുന്നേരത്തോടെ ഇവരുടെ സഹോദരി പലവട്ടം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് അവര്‍ പിതാവിനോട് നച്ചലിന്റെ വീട്ടിലെത്തി കാര്യം തിരക്കാന്‍ പറയുകയായിരുന്നു. മകളുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എത്തിയപ്പോഴാണ് പിതാവ് മരിച്ചനിലയില്‍ നച്ചലിനെ കണ്ടെത്തിയത്.

നച്ചലിന്റെ കഴുത്തില്‍ വിരലുകള്‍ പതിഞ്ഞതിന്റെ പാടുകളുണ്ടെന്നും അവരുടെ സ്വര്‍ണമാലയും വളകളും കാണാനില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിനടുത്തായി ഇവരുടെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് അഴിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ആഭരണങ്ങള്‍ കാണാതായതുകൊണ്ടുമാത്രം കവര്‍ച്ചക്കാരാണ് കൊലനടത്തിയതെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തൊട്ടടുത്ത് താമസിക്കുന്ന ഒരു കെട്ടിടനിര്‍മ്മാണത്തൊഴിലാളിയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന. സ്വര്‍ണത്തിനും പണത്തിനുംവേണ്ടിയാണ് കൊലനടത്തിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.

English summary
Nachal Chockalingam, 26, an employee of the local branch of the Bank of America, was found killed in her apartment on Friday by the police after being informed by her father. She is a distant relative of Union Home Minister P Chidambaram who called on the family on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X