കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഭൂമിയേറ്റെടുക്കല്‍: മായാവതിയ്ക്കു തിരിച്ചടി
അലഹബാദ്: ഗ്രേറ്റര്‍ നോയിഡയില്‍ 600 ഏക്കര്‍ ഭൂമി ഏറ്റെടുത്ത മായാവതി സര്‍ക്കാറിന്റെ നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ഭൂമിയേറ്റെടുത്ത നടപടിയ്‌ക്കെതിരെ കര്‍ഷകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി.
പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കാനായാണ് രണ്ടു ഗ്രാമങ്ങളില്‍ നിന്നായി 600 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കിയത് മായാവതി സര്‍ക്കാരിനു വന്‍ തിരിച്ചടിയായി.
രണ്ടാഴ്ച മുന്‍പ് 156 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കളെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്ന് മുന്‍പ് കോടതി വിമര്‍ശിച്ചിരുന്നു.