മാനഭംഗപ്പെടുത്തിയ പെണ്‍കുട്ടിയെ പ്രതി വിവാഹംചെയ്തു
റൂര്‍ക്കല: ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടിയെ പ്രതിതന്നെ വിവാഹം ചെയ്തു. റൂര്‍ക്കല സ്വദേശിയായ രോഹിത് ഷാ ഹേമാംബര്‍ ഇരുപത്തിയെട്ടുകാരനാണ് താന്‍ മാനഭംഗപ്പെടുത്തിയ പെണ്‍കുട്ടിയെത്തന്നെ വിവാഹം ചെയ്തത്.
ജയിലില്‍ വച്ചായിരുന്നു വിവാഹം. ഏപ്രില്‍ 21നായിരുന്നു ലൈംഗികപീഡനക്കേസില്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കിയെന്നായിരുന്നു പരാതി.
ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ ഹേമാംബറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെങ്കില്‍ ജാമ്യം നല്‍കാമെന്ന് അറിയിച്ചിരുന്നു.
തുടര്‍ന്നാണ് വിവാഹത്തിന് ഹേമാംബര്‍ സമ്മതംമൂളിയത്.തിങ്കളാഴ്ച ജയിലില്‍ നടന്ന വിവാഹചടങ്ങില്‍ ജയില്‍ സൂപ്രണ്ട് എസ്.ഡി ബൂയി, റൂര്‍ക്കല ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രമേശ് ബാല്‍, ഇരു കക്ഷികളുടെയും അഭിഭാഷകര്‍ എന്നിവര്‍ പങ്കെടുത്തു.
വിവാഹം നടന്നതിന്റെ രേഖ ജാമ്യം ലഭിക്കുന്നതിനായി ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ഹേമാംബറിന്റെ അഭിഭാഷകന്‍ പറഞ്ഞു.