ബാറിന്റെ പേരില്‍ പിസിയും പ്രതാപനും ഉടക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ തര്‍ക്കം. ചീഫ് വിപ്പ് പിസി ജോര്‍ജ്ജും, ടിഎന്‍ പ്രതാപന്‍ എംഎല്‍എയും തമ്മിലായിരുന്നു തര്‍ക്കം.
തന്റെ നാട്ടിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ ബാര്‍ അനുവദിക്കണമന്ന് പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ പ്രലോഭനത്തില്‍ വീണ് ബാറുകള്‍ അനുവദിക്കരുതെന്നായിരുന്നു പ്രതാപന്റെ ആവശ്യം.
കൂടുതല്‍ ബാറുകള്‍ അനുവദിക്കാതിരിക്കാനുള്ള ധാര്‍മ്മികമായ കരുത്ത് എക്‌സൈസ് മന്ത്രി കാണിക്കണമെന്നും പ്രതാപന്‍ പറഞ്ഞു.
പുതിയ ബാറുകള്‍ക്കായി ചില കഴുകന്മാര്‍ വട്ടമിട്ടുപറക്കുന്നുണ്ടെന്നും ഇത്തരം കഴുകന്മാരെ സൂക്ഷിക്കണമെന്ന്ും സര്‍ക്കാരിന്റെ മദ്യനയം ചര്‍ച്ച ചെയ്യാവേ പ്രതാപന്‍ പറഞ്ഞു.
എന്നാല്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം വേണമെന്നാണോ അംഗം ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.
ഈ സമയം, ചിലരുടെ വാഗ്ദാനങ്ങളില്‍ മന്ത്രി വീണുപോകരുതെന്നും സര്‍ക്കാരിന്റെ ഇച്ഛാശക്തി തെളിയിക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു. പുതിയ ബാര്‍ ലൈസന്‍സിനായി ചില പി.സി ജോര്‍ജുമാരും പല കഴുകന്മാരും വട്ടമിട്ട് പറക്കുന്നത് മനസ്സിലാക്കണമെന്നും പ്രതാപന്‍ പറഞ്ഞു.












Click it and Unblock the Notifications