കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറവൂര്‍: അജ്ഞാത സന്ദേശം അയയ്ക്കുന്നത് ഐജി?

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പൊലീസിന് സഹയാകമാകുന്നത് ഉറവിടമറിയാത്ത എസ്എംഎസുകള്‍. കേസില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും അവര്‍ എവിടെയുണ്ടെന്നതിനെക്കുറിച്ചുമെല്ലാം കൃത്യമായ വിവരങ്ങളാണ് ഈ സന്ദേശങ്ങളില്‍ നിന്നും ക്രൈംബ്രാഞ്ചിന് ലഭിയ്ക്കുന്നത്.

സംസ്ഥാനത്ത് ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നാണ് സൂചനകള്‍. കേസിലെ പ്രതിയായ മണികണ്ഠനുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും, പിന്നീട് തെറ്റിപ്പിരിഞ്ഞതാകാം രഹസ്യ വിവരങ്ങള്‍ പൊലീസിനെ അറിയിക്കാന്‍ ഉദ്യോഗസ്ഥനെ പ്രേരിപ്പിക്കുന്നതെന്നുമാണ് പൊലീസ് കരുതുന്നത്.

സന്ദേശങ്ങള്‍ കേസന്വേഷണത്തില്‍ ഏറെ സഹായം നല്‍കുന്നതിനാല്‍ ഇപ്പോള്‍ അയയ്ക്കുന്ന ഉദ്യോഗസ്ഥനെ തിരഞ്ഞ് സമയം കളയാനില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

മണികണ്ഠന്റെ നീക്കങ്ങള്‍ വ്യക്തമായി അറിഞ്ഞിരുന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം എസ്എംഎസിലൂടെ പൊലീസ് ഉന്നതരെ അറിയിക്കുകയായിരുന്നു. രാജ്യത്തിനു പുറത്തു നിന്നുള്ള മൊബൈല്‍ നമ്പറോ ഇന്റര്‍നെറ്റ് മെസേജിങ് സംവിധാനമോ ഉപയോഗിച്ചാണ് സന്ദേശമയച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

സന്ദേശമയച്ചതാരെന്നു കണ്ടെത്താതിരിക്കാനാണ് ഈ കുറുക്കുവഴി പ്രയോഗിച്ചതെന്ന് പൊലീസ് കരുതുന്നു.

പറവൂര്‍ പീഡന കേസിലെ മുഖ്യപ്രതിയായ കന്യാകുമാരി ജില്ലയിലെ വ്യവസായി മണികണ്ഠന്റെ അടുപ്പക്കാരനായിരുന്നു ഐജി. തമിഴ്‌നാട്ടില്‍ മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുറഞ്ഞ വിലയ്ക്കു വാങ്ങാന്‍ ഐജി ശ്രമം തുടങ്ങിയതോടെ ഇരുവരും തമ്മില്‍ തെറ്റുകയായിരുന്നുവത്രേ.

ഇതിന്റെ പ്രതികാരമായാണ് മണികണ്ഠനെ കുടുക്കുന്നതിനുള്ള നീക്കങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയതെന്നു വിവരമുണ്ട്. കസ്റ്റഡിയിലിരിക്കെ മണികണ്ഠന് ഫോണില്‍ സംസാരിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തകാര്യംവരെ ഈ സന്ദേശങ്ങളിലുണ്ടായിരുന്നു.

മണികണ്ഠന്‍ കസ്റ്റഡിയിലിരിക്കെ വിളിച്ചവരുടെ കൂട്ടത്തില്‍ വിവാദ ഐജിയുമുണ്ടാകാമെന്ന സംശയം ഇതോടെ ബലപ്പെട്ടിട്ടുണ്ട്.

അതേസമയം മണികണ്ഠന്റെ ഉടമസ്ഥതയില്‍ അരുമനയിലുള്ള ഗസ്റ്റ് ഹൌസില്‍ ഐജി മുന്‍പ് പലതവണ സന്ദര്‍ശിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ചിനു വിവരം കിട്ടിയിരുന്നു. മണികണ്ഠനെ ചോദ്യം ചെയ്തപ്പോഴും ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

English summary
Police suspecting that the man behind the SMS about Paravoor sex racket case is a controversial IG in state. Police getting correct hints about the case through the SMS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X