തിരുവനന്തപുരം: പറവൂര്‍ പെണ്‍വാണിഭ കേസില്‍ ഉള്‍പ്പെട്ട ഒരാളെയും രക്ഷപെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭയില്‍ എസ് ശര്‍മയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ടു പോകും. അതില്‍ യാതൊരു വീഴ്ചയും വരില്ല. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് അന്വേഷണത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പറവൂര്‍ കേസ് മനസാക്ഷിയുടെ നേര്‍ക്കുള്ള ഒരു ചോദ്യചിഹ്നമാണെന്നും കേരളത്തില്‍ ഇങ്ങനെ നടക്കുന്ന കാര്യം ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പീഡനത്തിരയായ പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് കളക്ടറേയും റേഞ്ച് ഐജിയെയും ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
After the dreadful case of sexual exploitation of a minor girl by 100 men that got revealed in Kerala, Chief Minister Oommen Chandy acting tough on the case promised that the culprits would be taken to task and given stringent punishment.