മാനഭംഗക്കഥ ഇന്ദു കെട്ടിച്ചമച്ചത്?

കോഴിക്കോട് വച്ച് താന്‍ മാനഭംഗത്തിനിരയായെന്ന് വെളിപ്പെടുത്തിക്കൊണ്ട് പ്രതിശ്രുതവരന്‍ അഭിഷേകിന് ഇന്ദു അയച്ച ഇമെയില്‍ സന്ദേശമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇരുവരുടെയും വിവാഹം മേയ് 16ന് നടക്കേണ്ടതായിരുന്നു. ഇത് മുടക്കാനായി ഇന്ദു മനപൂര്‍വം ഇത്തരമൊരു ഇമെയില്‍ സന്ദേശമയച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
കോഴിക്കോട് എന്‍ഐടി ക്യാമ്പസിലൂടെ നടന്നു പോകുമ്പോള്‍ ഒരു അജ്ഞാതന്‍ തന്നെ ബലമായി പണിതീരാത്ത ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തി എന്നായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം.
എന്നാല്‍ അന്വേഷണത്തില്‍ ക്യാമ്പസിനുള്ളില്‍ പണിതീരാത്ത കെട്ടിടം കണ്ടെത്താനായില്ല. ഒരു രാത്രി മുഴുവന്‍ തന്നെ കെട്ടിടത്തില്‍ വച്ച് പീഡിപ്പിച്ചുവെന്ന ഇന്ദുവിന്റെ വെളിപ്പെടുത്തലും വിശ്വസിയ്ക്കാന്‍ പറ്റില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏപ്രിലില്‍ എല്ലാദിവസവും ഇന്ദു രാത്രി ഹോസ്റ്റലില്‍ തന്നെയുണ്ടായിരുന്നുവെന്ന് രജിസ്റ്ററില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ചോദ്യം ചെയ്യലിനിടെ അഭിഷേക് തന്നെയാണ് ഇമെയില്‍ സന്ദേശത്തിന്റെ കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ അഭിഷേക് ഇമെയിലിനെ അവഗണിച്ച് വിവാഹവുമായി മുന്നോട്ട ്‌പോകാന്‍ തയാറായി. നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വീട്ടില്‍ പറയാന്‍ കഴിയാത്ത അവസ്ഥയില്‍ ഇന്ദു കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിച്ചിരുന്നതെന്നും ഇത് ആത്മഹത്യയിലേക്ക് എത്തിച്ചിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിയിരിക്കുന്നത്.












Click it and Unblock the Notifications