കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ക്കെതിരെ വിഎസിന്റെ മകള്‍

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകള്‍ വിവി ആശ മാധ്യമങ്ങള്‍ക്കതിരെ നിയമയുദ്ധത്തിനൊരുങ്ങുന്നു. ഗവേഷണത്തിനായി വനംവകുപ്പില്‍ നിന്ന് ആശ 30 ലക്ഷം രൂപ വാങ്ങിയെന്നും ഇതുവരെ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചിട്ടില്ലെന്നുമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെതിരെയാണ് ആശ നിയമനടപടിയ്‌ക്കൊരുങ്ങുന്നത്.

ഗവേഷണത്തിനായി താന്‍ ആരില്‍ നിന്നും പണം സ്വീകരിച്ചിട്ടില്ലെന്ന് ആശ വ്യക്തമാക്കി. ഗവേഷണത്തിന് അനുവദിച്ച പണം സ്ഥാപന ഡയറക്ടറുടെ പേരിലുള്ള ചെക്കായിരുന്നു. തനിക്ക് ശമ്പളം മാത്രമാണ് ലഭിച്ചത്. പണം അനുവദിച്ചത് എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നുവെന്നും ആശ വിശദീകരിച്ചു.

താന്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചിട്ടില്ലെന്നുള്ള വാദം തെറ്റാണ്. താന്‍ സമര്‍പ്പിച്ച പ്രബന്ധം ദേശീയ തലത്തില്‍ ഉള്‍പ്പെടെ ഒന്‍പത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതാണെന്നും ആശ പുറത്തു വിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു. തെറ്റായി വന്ന ഇത്തരം വാര്‍ത്തകള്‍ തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്തിയതിനാലാണ് നിയമനടപടിയ്‌ക്കൊരുങ്ങുന്നതെന്നും ആശ വ്യക്തമാക്കി

English summary
Opposition Leader VS Achuthananthan's daughter VV Asha is going to file case aganist media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X