മാര്‍ട്ടിന്റെ ഭാര്യയ്‌ക്കെതിരെ കേസ്
കോയമ്പത്തൂര്‍: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസിനെതിരെ കേസ്. തമിഴ്‌നാട് ഭവന ബോര്‍ഡിന്റെ 64.42 ഏക്കര്‍ ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് ലീമയ്ക്കും മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മാര്‍ട്ടിന്‍ മള്‍ട്ടി പ്രൊഡക്ട്‌സ് ലിമിറ്റഡിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാമമൂര്‍ത്തി കോയമ്പത്തൂര്‍ റൂറല്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. വെള്ളക്കിണര്‍ മേഖലയില്‍ ഭവന ബോര്‍ഡ് ഏറ്റെടുത്ത നിലം വ്യാജരേഖ ഉണ്ടാക്കി കെട്ടിട നിര്‍മാണ കമ്പനി തട്ടിയെടുത്തെന്നാണ് പരാതി. കേസില്‍ ഒന്നാം പ്രതിയാണ് മാര്‍ട്ടിന്റെ ഭാര്യ ലീമ. ഡി.എം.കെ നേതാവായ ജയരാമനടക്കം മറ്റ് 8 പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളക്കിണര്‍ മേഖലയില്‍ ഭവനബോര്‍ഡ് 500 ഏക്കര്‍ നിലം ഏറ്റെടുത്തിതില്‍ 64.42 ഏക്കര്‍ വ്യാജരേഖ ചമച്ച് മാര്‍ട്ടിന്റെ കമ്പനി സ്വന്തമാക്കി എന്നതാണ് കേസ്. 2006 ലായിരുന്നു സംഭവം. ഡി.എം.കെയിലുള്ള മാര്‍ട്ടിന്റെ സ്വാധീനമുപയോഗിച്ചാണ് സ്ഥലം തട്ടിയെടുത്തതെന്നാണ് ആരോപണം












Click it and Unblock the Notifications