Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനി കേസ്: ഷാഹിനയ്ക്ക് മുന്‍കൂര്‍ ജാമ്യം

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയ്ക്കുവേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവന്നകേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകയായ കെകെ ഷാഹിനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ണാടക ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഹര്‍ജിക്കാരിയുടെ പശ്ചാത്തലം കണക്കിലെടുത്താണ് ഇതനുവദിക്കുന്നതെന്ന് ജസ്റ്റിസ് നാരായണ സ്വാമി ഉത്തരവില്‍ വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണത്തില്‍ ഇടപെടരുത് തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.

ജനവരി ഏഴിന് മുന്‍കൂര്‍ജാമ്യഹര്‍ജി മടിക്കേരി സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഷാഹിന ഹൈക്കോടതിയെ സമീപിച്ചത്. ജനവരി 13നാണ് മുന്‍കൂര്‍ജാമ്യ ഹര്‍ജി ആദ്യമായി പരിഗണനയ്‌ക്കെടുത്തത്.

പോലീസ് ആരോപിക്കുന്നത് പോലെയുള്ള കുറ്റം ഷാഹിന ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകരായ ബി.എന്‍. ജഗദീഷ്, ബി.ടി. വെങ്കിടേശ് എന്നിവര്‍ മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

നവംബര്‍ 23ന് സോമവാര്‍ പേട്ട് പോലീസ് സ്‌റ്റേഷനില്‍ െ്രെകം നമ്പര്‍ 241/10 ആയും 24ന് സിദ്ധാപുര പോലീസ് സ്‌റ്റേഷനില്‍ െ്രെകം നമ്പര്‍ 199/10 ആയും രണ്ട് കേസുകളാണ് ഷാഹിനയ്‌ക്കെതിരെ എടുത്തിട്ടുള്ളത്.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മദനിക്കെതിരെ പോലീസിന് മൊഴി നല്‍കിയ റഫീക്ക്, യാഗാനന്ദ എന്നിവരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. തെഹല്‍ക മാഗസിന് വേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കാനായി കുടകില്‍ പോയതിന് പിന്നാലെയാണ് ഷാഹിനയ്‌ക്കെതിരെ കേസെടുത്തത്. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+