Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയ്ക്ക് പലയിടത്തായി വന്‍ഭൂസ്വത്ത് ?

കൊച്ചി: സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയത്തിലെന്നപോലെ ബിസിനസിലും വലിയ താല്‍പര്യമുള്ളവരാണെന്ന് കാര്യം എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്.

എന്നാല്‍ രണ്ടുപേര്‍ക്കും കള്ളപ്പണനിക്ഷേപവും കണക്കില്‍പ്പെടാത്ത സ്വത്തുമുണ്ടെന്നുള്ള തരത്തില്‍ ആദായനികുതി റെയ്ഡിന് ശേഷം വരുന്ന പല വാര്‍ത്തകളും വിശ്വസിക്കണോ വേണ്ടയോയെന്നറിയാതെ ആരാധകരും പ്രേക്ഷകരും ആശയക്കുഴപ്പത്തിലാവുകയാണ്.

റെയ്ഡിന് പിന്നാലെ ഇത്തരത്തിലുള്ള ഒട്ടേറെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പലതിനും കൃത്യമായ സ്ഥിരീകരണമില്ലെന്നത് മറ്റൊരു കാര്യം. രാജ്യത്തിന്റെ പലഭാഗത്തുമായി മമ്മൂട്ടി ഒട്ടേറെ ഭൂസ്വത്ത് വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് വിവരം.

ആദായനികുതി വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചനകളനുസരിച്ച് കണക്കെടുപ്പെല്ലാം പൂര്‍ത്തിയാകുമ്പോള്‍ ചിലപ്പോള്‍ ഏറ്റവും കൂടുതല്‍ ഭൂസ്വത്തുള്ള മലയാളിയെന്ന വിശേഷണം മമ്മൂട്ടിയ്ക്ക് സ്വന്തമാകുമെന്നാണ് കേള്‍ക്കുന്നത്.

തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലായി പലയിടത്തായി മമ്മൂട്ടിയ്ക്ക് ഏക്കറുകണക്കിന് ഭൂസ്വത്തുണ്ടത്രേ. ഇതിന്റെയെല്ലാം രേഖകള്‍ റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് സൂചന.

മോഹന്‍ലാലിന്റെ നിക്ഷേപങ്ങള്‍ കൂടുതല്‍ വിദേശത്ത്, പ്രത്യേകിച്ചും ദുബയിലാണെന്നാണ് സൂചന. ദുബയില്‍ ഒരു വില്ല വാങ്ങാനായി മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര ദുബയില്‍ ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുന്നുണ്ടെന്നുള്ള രേഖയുണ്ടാക്കിയെന്നും ഈ ശംബള സര്‍ട്ടിഫിക്കറ്റ് കാണിച്ച് ലോണെടുത്തെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ട്.

ലാവലിന്‍ കേസില്‍ സാക്ഷിയായ പ്രമുഖ പ്രവാസി വ്യവസായിയുമായുള്ള ബന്ധത്തിലൂടെയാണ് ലാല്‍ ഈ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് കേള്‍ക്കുന്നത്.

അഭിനയിക്കുന്നതിനു മാത്രം ഒന്നരക്കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന ഈ സൂപ്പര്‍താരങ്ങള്‍ ആദായനികുതിവകുപ്പിനു നല്‍കുന്ന രേഖകളില്‍ പത്തും പതിനഞ്ചും ലക്ഷങ്ങളാണു പ്രതിഫലമായി കാണിച്ചിരിക്കുന്നതെന്നും റിപ്പോര്‍്ട്ടുകളുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. ഇതിന് ആദായനികുതി ഉദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതുവരെ കാത്തിരിക്കുകതന്നെ വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+