കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം പ്രധാനമന്ത്രിയ്ക്കറിയാം: രാജ

  • By Ajith Babu
Google Oneindia Malayalam News

A Raja
ദില്ലി: 2ജി സ്‌പെക്ട്രം കേസില്‍ താന്‍ നിരപരാധിയാണെന്ന വാദം മുന്‍ മന്ത്രി എ.രാജ ആവര്‍ത്തിച്ചു. ദില്ലിയിലെ പ്രത്യേക കോടതിയില്‍ ജാമ്യഹര്‍ജി പരിഗണിക്കാനായി ഹാജരാക്കിയപ്പോഴാണ് രാജ ഇങ്ങനെ പറഞ്ഞത്.

സ്‌പെക്ട്രം ലേലം സംബന്ധിച്ച് തെറ്റായി യാതൊന്നും ചെയ്തിട്ടില്ല. എന്‍.ഡി.എ.സര്‍ക്കാര്‍ കൊണ്ടുവന്ന നടപടികള്‍ പിന്തുടരുക മാത്രമാണ് താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ചെയ്തത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ധനമന്ത്രിയാണ് സ്‌പെക്ട്രം വിതരണത്തിന് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. . തിഹാര്‍ ജയിലില്‍ കഴിയുന്ന രാജയെ സിബിഐ. പ്രത്യേക കോടതി ജഡ്ജ് ഒപി സെയ്‌നി മുമ്പാകെയാണ് അന്വേഷണസംഘം ഹാജരാക്കിയത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ രാജ സ്‌പെക്ട്രം നടപടികളില്‍ ക്രമക്കേടുണ്ടെങ്കില്‍ 1993 മുതലുള്ള എല്ലാ ടെലികോം മന്ത്രിമാരേയും തന്നോടൊപ്പം ജയിലില്‍ കിടക്കേണ്ടിവരുമെന്നും പറഞ്ഞു

താന്‍ മന്ത്രിയായിരുന്ന ടെലികോം നിരക്കുകള്‍ വന്‍ തോതില്‍ കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞെന്നും രാജ അവകാശപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിലാണ് 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് എ രാജ അറസ്റ്റിലായത്.

English summary
Former telecom minister A Raja on Monday told a court he could not be faulted for the allocation of 2G spectrum and claimed he was following the policy framed by the National Democratic Alliance (NDA) government. Raja, who is under arrest for allegedly having taken bribes from two telecom firms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X