കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജയുടെ കെണിയില്‍ മന്‍മോഹന്‍

  • By Ajith Babu
Google Oneindia Malayalam News

A Raja
ദില്ലി: 2ജി സ്‌പെക്ട്രം കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ആഭ്യന്തര മന്ത്രി പി ചിദംബരത്തെയും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ടെലികോം മന്ത്രി എ. രാജ കോടതിയില്‍ ആവശ്യപ്പെട്ടതോടെ കുടുക്കിലായത് കോണ്‍ഗ്രസ് നേതൃത്വം.

കറപുരളാത്ത മന്‍മോഹന്റെ പ്രതിച്ഛായ തന്നെയാണ് എന്നും പ്രതിപക്ഷത്തിനെതിരെയുള്ള ആയുധമായി യുപിഎ നേതൃത്വം ഉപയോഗിക്കാറ്. എന്നാല്‍ മന്‍മോഹനെ കൂടി സ്‌പെക്ട്രം കേസിലേക്ക് രാജ വലിച്ചിഴയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പിലാവുകയാണ്. കേസിലെ പ്രതിയുടെ ആരോപണമാണ് ഇതെന്ന് പറഞ്ഞ് തലയൂരാന്‍ കോണ്‍ഗ്രസ് വക്താക്കള്‍ ശ്രമിയ്ക്കുന്നുണ്ടെങ്കിലും ഇതൊന്നും സര്‍ക്കാരിനെ തുണയ്ക്കില്ലെന്നതാണ് യാഥാര്‍ഥ്യം.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ ആരോപണ വിധേയമാവുന്ന യുപിഎ നേതൃത്വത്തിനും കോണ്‍ഗ്രസിനും നിരപരാധിത്വം തെളിയിക്കേണ്ട വന്‍ ബാധ്യത വന്നു ചേര്‍ന്നിരിക്കുന്നു. രാജയുടേത് വെറു ജല്പനങ്ങളെന്ന് പറഞ്ഞ് തള്ളാവുന്നതല്ല. മുന്‍ എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തത് യുപിഎയും തുടര്‍ന്നുവെന്ന് പറയുന്നത് സത്യം. എന്നാല്‍ രാജ്യത്തിനു കോടികള്‍ ലഭിക്കാവുന്ന അവസരത്തില്‍ നയം മാറ്റാതെ 2ജി സ്‌പെക്ട്രം വിറ്റത് കോണ്‍ഗ്രസ് നേതൃത്വവും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും അറിയാതെയെന്നു വാദിക്കുന്നതില്‍ അര്‍ഥമില്ല.

സ്‌പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി ആരോപണങ്ങളുടെ നിഴലില്‍പ്പെടുന്നത് ഇതാദ്യമായല്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായനി വിമര്‍ശിച്ചിട്ടുണ്ട് സുപ്രീം കോടതി. കേസ് നടപടികള്‍ വൈകിയതു സംബന്ധിച്ച് രാജ്യചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രിക്കു സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കേണ്ടിവന്നത് യുപിഎയ്ക്കും മന്‍മോഹനും വലിയ നാണക്കേടുണ്ടാക്കി. 2ജി കേസില്‍ ആദ്യം ആരോപണമുയരുമ്പോള്‍ നിരപരാധിയെന്ന് പറഞ്ഞ് രാജയെ സംരക്ഷിച്ച് നിര്‍ത്തിയതും പ്രധാനമന്ത്രി മന്‍മോഹന്‍ സിങായിരുന്നുവെന്ന കാര്യം ഓര്‍ക്കാം. ഇപ്പോള്‍ രാജയുടെ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലോടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ് പ്രതിപക്ഷം. ചിദംബരത്തെയും അവര്‍ ലക്ഷ്യമിടുന്നുണ്ട്.

ആഗസ്റ്റ് ഒന്നിന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുകയാണ്. സമ്മേളത്തില്‍ പ്രതിപക്ഷത്തിന് പ്രയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധമാണ് രാജയുടെ കഴിഞ്ഞദിവസത്തെ വാദങ്ങള്‍. നേരത്തെ രാജയുടെ രാജിക്കായി പാര്‍ലമെന്റിന്റെ സമ്മേളനം മുഴുവന്‍ പ്രതിപക്ഷം ബഹളത്തില്‍ മുക്കിയിട്ടുണ്ട്. ഇത്തവണ സാക്ഷാല്‍ പ്രധാനമന്ത്രിയെ തന്നെ കയ്യില്‍ കിട്ടുമ്പോള്‍ പ്രതിപക്ഷം വെറുതെയിരിക്കുമെന്ന് കരുതാനാവില്ല.

അതേ സമയം കോണ്‍ഗ്രസിന് കച്ചിത്തുരുമ്പാവുന്നത് കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയാണ്. അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താഴുന്ന യെഡിയൂരപ്പ അധികാരത്തില്‍ തുടരാനുള്ള അവസാനശ്രമങ്ങളിലാണ്. രാജിവെയ്ക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിജെപി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ഭരണത്തില്‍ തുടരനായി പാര്‍ട്ടിയെ വെല്ലുവിളിയ്ക്കാനും അദ്ദേഹം മടിയ്ക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ ഗഡ്കാരിയ്ക്ക് പോലും അറിയാം. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പിടിച്ചുനില്‍ക്കാനായി യെഡിയൂരപ്പയെ താങ്ങിനിര്‍ത്തേണ്ടി വരുന്ന ബിജെപിയ്ക്ക് പാര്‍ലമെന്റില്‍ മന്‍മോഹനെ കുരുക്കിലാക്കാന്‍ ലേശം വിയര്‍ക്കേണ്ടി വരും. ഇതു തന്നെയാണ് കോണ്‍ഗ്രസിനും ആശ്വാസമാവുന്നത്.

English summary
A Raja's accusations in court have intensified the war over corruption between the BJP and the Congress. While BJP President Nitin Gadkari asked Prime Minister Manmohan Singh and Home Minister P Chidambaram to resign, the Congress has hit back at the BJP for its double standards and not taking action against scam tainted Karnataka Chief Minister BS Yedyurappa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X