കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പ വെങ്കയ്യയുടെ ലാപ്‌ടോപ്പ് എറിഞ്ഞുടച്ചു

  • By Lakshmi
Google Oneindia Malayalam News

Yeddyurappa
ബാംഗ്‌ളൂര്‍: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മണിക്കൂറുകള്‍ക്കകം കാവല്‍ മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ബി.എസ് യെദിയൂരപ്പ ബിജെപി കേന്ദ്രനേതാവ് വെങ്കയ്യ നായിഡുവിന്റെ ലാപ്‌ടോപ്പ് എറിഞ്ഞുടച്ചു.

കേന്ദ്രനേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ അശോകയിലെ മുറിയിലായിരുന്നു ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ അരങ്ങേറിയത്. ജൂലൈ 31ന് ഞായറാഴ്ച ഉച്ചയ്ക്ക് ഗവര്‍ണറെ കണ്ട് രാജി നല്‍കിയശേഷം ഹോട്ടലിലെത്തിയ യെഡിയൂരപ്പ ക്ഷുഭിതനായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന യെഡിയൂരപ്പയെ ആശ്വസിപ്പിക്കാന്‍ നായിഡു ശ്രമിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ്, യെഡിയൂരപ്പ എടുത്ത് എറിഞ്ഞുടച്ചത്.

പിന്നീട് യെഡിയൂരപ്പ തന്റെ അടുത്ത അനുയായിയായ ഒരു മന്ത്രിയുടെ മുഖമടച്ച് അടിയ്ക്കുകയും ചെയ്തു. റേസ് കോഴ്‌സ് റോഡിലെ വസതിയില്‍ ഉറങ്ങുകയായിരുന്ന കാവല്‍മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു മന്ത്രിയ്ക്ക് മുഖമടച്ച് അടികിട്ടയത്.

പാര്‍ട്ടി വൃത്തങ്ങള്‍ തന്നെയാണ് യെഡിയൂരപ്പയുടെ ലീലാവിലാസങ്ങള്‍ പരസ്യമാക്കിയിരിക്കുന്നത്. പക്ഷേ അടികിട്ടിയ മന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല.

അനധികൃത ഖനനത്തെ കുറിച്ച് ലോകായുക്ത നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് യെഡിയൂരപ്പയോട് രാജി വയ്ക്കാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ യെഡിയൂരപ്പയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ബിജെപിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

English summary
BS Yeddyurappa was forced to resign as the Karnataka Chief Minister over his alleged role in illegal mining in the state. Increasing the jittery for the former CM, reports started circulating that Yeddyurappa had slapped a BJP leader and smashed a laptop while expressing his (BSY's) rage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X