സോണിയ ഗാന്ധിയ്ക്ക് ശസ്ത്രക്രിയ നടത്തി

അടുത്തിടെ നടന്ന വൈദ്യപരിശോധനയിലാണ് സോണിയയ്ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്താനായി അവര്‍ അമേരിക്കയിലേയ്ക്ക് പോവുകയായിരുന്നു. ശസ്ത്രക്രിയ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വെളുപ്പെടുത്തിയിട്ടില്ല.
ശസ്ത്രക്രിയ വിജയകരമായിരുന്നു. സോണിയയുടെ അവസ്ഥ തൃപ്തികരമാണ്. മൂന്നാഴ്ചക്കു ശേഷമെ അവര്‍ മടങ്ങിയെത്തുകയുള്ളൂ-ദ്വിവേദി അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി എ.കെ. ആന്റണി, ജനാര്‍ദ്ദന്‍ റെഡ്ഡി എന്നിവര്‍ അതുവരെ പാര്‍ട്ടികാര്യങ്ങളുടെ ചുമതല വഹിക്കും.
ആശുപത്രിയില്‍ സോണിയയ്‌ക്കൊപ്പം മകള്‍ പ്രിയങ്കയുമുണ്ട്. ഇതിന് മുമ്പ് 2010ല്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടന്ന സമയത്ത് സോണിയയും രാഹുലും പാര്‍ലമെന്റില്‍ എത്താതിരുന്നത് ഏറെ കോലാഹലങ്ങളുണ്ടാക്കിയിരുന്നു.
അന്ന് സോണിയയുടെ അമ്മയ്ക്ക് ആരോഗ്യപ്രശ്‌നമുണ്ടായതിനെത്തുടര്‍ന്ന് ഇവര്‍ അമേരിക്കയില്‍ പോയിരിക്കുകയായിരുന്നു. അന്ന് അടിയന്ത്രരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കെ കോണ്‍ഗ്രസ് എംപിമാരെല്ലാം പാര്‍ലമെന്റില്‍ ഹാജരാകണമെന്ന വിപ്പ് സോണിയയും രാഹുലും ലംഘിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ 2011ലെ വര്‍ഷകാലസമ്മേളനത്തില്‍ ഏറെകാത്തിരുന്ന ലോക്പാല്‍ ബില്‍ സഭയില്‍ അവതരിപ്പിക്കുമ്പോഴും സോണിയയുടെ സാന്നിധ്യം പാര്‍ലമെന്റിലില്ലെന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications