Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനെതിരെ പരാതി നല്‍കിയിട്ടില്ല: പിണറായി

pinarayi
കോഴിക്കോട്: വി.എസ് അച്യുതാനന്ദനെതിരെ കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്കെതിരെ തിരഞ്ഞിരിക്കുന്നത്.

സംസ്ഥാന നേതൃത്വം വിഎസിനെതിരെ ഒരു പരാതിയും നല്‍കിയിട്ടില്ല. പാര്‍ട്ടി സമ്മേളനം മുന്നില്‍ കണ്ട് മാധ്യമങ്ങള്‍ സിപിഎം വിരുദ്ധ പ്രചാരവേലയില്‍ ഏര്‍പ്പെടുകയാണ്. കുഞ്ഞനന്തന്‍ നായരെ പോലുള്ളവരെ പാര്‍ട്ടിക്കെതിരെ രംഗത്തിറക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ വിലപ്പോകില്ല. ഇത്തരം കള്ളനാണയങ്ങളെ ഉപയോഗിച്ചു പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്ന ധാരണ വ്യാമോഹമാണ്-പിണറായി പറയുന്നു.

വിഎസിന്റെ കാഞ്ഞങ്ങാട്ടെ പ്രസ്താവനയെച്ചൊല്ലിയുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണു പാര്‍ട്ടി ശ്രമിച്ചതെന്നും പിണറായി ലേഖനത്തില്‍ പറയുന്നുണ്ട്. സെക്രട്ടേറിയറ്റില്‍ വിഎസും പങ്കെടുത്തിരുന്നു. കാഞ്ഞങ്ങാട് മാധ്യമങ്ങളോടു വി.എസ് സംസാരിച്ചതില്‍ ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു പാര്‍ട്ടി സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടിയതു രണ്ടു കാരണങ്ങളാലാണ്.

ഒന്നാമതു പാര്‍ട്ടി വിരുദ്ധ പ്രകടനങ്ങള്‍ കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടില്ല. രണ്ടാമതു പ്രകടനങ്ങളില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങളുടെ കാര്യത്തില്‍ സംഘടനാപരമായി തീരുമാനമെടുക്കണം എന്നു നിര്‍ദേശിച്ചതു സംസ്ഥാന കമ്മിറ്റിയാണ്. പാര്‍ട്ടിയിലെ വിഭാഗീയതയ്ക്കു തീകൊളുത്താനാണു ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്-പിണറായി കുറ്റപ്പെടത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+