കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധി മൂല്യനിര്‍ണ്ണയം 22ന് തുടങ്ങിയേയ്ക്കും

  • By Lakshmi
Google Oneindia Malayalam News

Sree Padmanabhaswamy temple
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയുടെ മൂല്യനിര്‍ണയം 22ന് ആരംഭിച്ചക്കേും. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനായി ഓഗസ്റ്റ് 10ന് ബുധനാഴ്ച വിദഗ്ദ്ധസമിതിയുടെയും മേല്‍നോട്ടസമിതിയുടെയും സംയുക്തയോഗം നടക്കും.

യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കും. നിധിയുടെ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള കര്‍മ്മപദ്ധതിക്ക് യോഗം അന്തിമരൂപം നല്‍കും. ദീര്‍ഘകാല ഹ്രസ്വകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

ശാസ്ത്രീയമായ രീതിയില്‍ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ ക്ഷേത്രത്തില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവറകളുടെ സമീപത്തായി ഭക്തജനത്തിരക്കില്ലാത്ത സ്ഥലത്ത് ഇവ സ്ഥാപിക്കുന്നതിനുള്ള സൗകര്യമൊരുക്കിക്കൊടുക്കാന്‍ ക്ഷേത്രാധികൃതരോട് വിദഗ്ദ്ധസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ചരിത്രപരമായി മൂല്യമുള്ളവ, ക്ഷേത്രത്തിലെ നിത്യോപയോഗ ആവശ്യങ്ങള്‍ക്കുള്ളവ, ഇതില്‍ രണ്ടിലുമുള്‍പ്പെടാത്തവ എന്നിങ്ങനെ മൂന്നായി തരംതിരിച്ചായിരിക്കും മൂല്യനിര്‍ണയം നടത്തുന്നത്.

അന്താരാഷ്ട്ര ഗുണനിലവാരമുള്ള യന്ത്രങ്ങളാണ് മൂല്യനിര്‍ണത്തിനായി ഉപയോഗിക്കുക. മൂല്യനിര്‍ണയം കുറ്റമറ്റരീതിയില്‍ നടത്തുന്നതിനായി പ്രത്യേക സോഫ്റ്റ്‌വേറുകളും ഉപയോഗിക്കും.

ദേശീയ മ്യൂസിയം ഇന്‍സ്റ്റിട്യൂട്ട് വൈസ്ചാന്‍സലര്‍ സി.വി. ആനന്ദബോസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയായിരിക്കും മൂല്യനിര്‍ണയത്തിന് നേതൃത്വം നല്‍കുന്നത്. മൂല്യനിര്‍ണയം തുടര്‍ച്ചയായ ദിവസങ്ങളില്‍ നടത്താനാണ് സുപ്രിംകോടതി ഉത്തരവ്.

ക്ഷേത്രത്തില്‍നിന്ന് കണ്ടെത്തിയ അമൂല്യനിധിക്ക് ഏതുതരത്തിലുള്ള സുരക്ഷ ഏര്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് പ്രതിനിധി റിപ്പോര്‍ട്ട് തയ്യാറാക്കിവരികയാണ്. വിദഗ്ദ്ധസമിതിയുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.

English summary
The expert committee set up by the Supreme Court to evaluate the treasure kept in the vaults of Sree Padmanabhaswamy Temple, started the evaluation work here. The committee which met in the morning discussed various issues relating to the temple treasure and evolved an action plan to be followed,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X