കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിന്റുമോന്റെ കളി ദേശീയഗാനത്തോട് വേണ്ട

  • By Ajith Babu
Google Oneindia Malayalam News

Tintu Mon
കോഴിക്കോട്: കൊച്ചുകൊച്ചു തമാശകളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിയ്ക്കുന്ന ടിന്റു മോന്റെ കുട്ടിത്തമാശകള്‍ അതിരുകടക്കുന്നു. മൊബൈലുകളിലെ ബ്ലൂടൂത്ത് വഴിയും എസ്എംഎസിലൂടെയും ദേശീയഗാനത്തെ കളിയാക്കിയതോടെയാണ് ടിന്റുമോന്റെ കളി കാര്യമാവുന്നത്

ദേശീയ ഗാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ടിന്റുമോന്‍ ആലപിച്ചതെന്നു പറഞ്ഞ് പുതിയ ഗാനം പ്രചരിയ്ക്കുന്നതിനെതിരെ പ്രിയദര്‍ശിനി യൂത്ത് സെന്റര്‍ കോഴിക്കോട് ജില്ലാ വൈസ് ചെയര്‍മാന്‍ കുന്നമംഗലം ചൂലാംവയല്‍ തെക്കയില്‍ നൗഷാദാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്.

ഇതില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് നൗഷാദ് പറഞ്ഞു. ഗാനത്തിന്റെ പ്രചാരണം തടയണമെന്നാണ് നൗഷാദിന്റെ പ്രധാന ആവശ്യം.

രണ്ട് മാസം മുമ്പ് ടിന്റു മോന്റെ ദേശീയഗാനത്തിനെതിരെ വര്‍ക്കല സ്വദേശിനിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ആരിഫ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ടിന്റുമോന്‍ പാടുന്നുവെന്ന പേരില്‍ ദേശീയ ഗാനത്തിന്റെ പാരഡി റിംഗ്‌ടോണ്‍ പ്രചരിക്കുന്നതു തടയണമെന്നും പാരഡി നിര്‍മിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെ ഫോര്‍വേഡ് ചെയ്തു കിട്ടിയ എംഎംഎസ് സന്ദേശത്തിനെതിരേ എങ്ങനെ നടപടിയെടുക്കുമെന്നറിയാതെ നട്ടംതിരിയുകയാണ് പോലീസ്.

ഇതുവരെ ഈ എംഎംഎസ് കൈമാറി വന്ന ഓരോ ഫോണും പരിശോധിച്ച് യഥാര്‍ഥ ഉറവിടം കണ്ടെത്തിയാല്‍ മാത്രമേ പ്രതിയെ പിടികൂടാന്‍ കഴിയൂഎന്നാണ് പൊലീസ് പറയുന്നത്.

English summary
Kozhikode based social worker from filed a petition at police that the cartoon character Tintumon abused national anthem,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X