കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില വര്‍ധന, നിര്‍മാണ മേഖല പ്രതിസന്ധിയില്‍

Google Oneindia Malayalam News

മുംബൈ: വില കുത്തനെ കുതിച്ചുയരുന്നതുകണ്ട് സ്വര്‍ണം കൈവശമുള്ളവരും നിക്ഷേപമുള്ളവരും സന്തോഷിക്കുകയാണ്. പക്ഷേ, ഈ ഉയര്‍ച്ചയില്‍ പരിഭ്രാന്തരാവുന്ന ഒരു കൂട്ടരുണ്ട്. ആഭരണനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍.

വരും ദിവസങ്ങളില്‍ ഇവരുടെ 80 ശതമാനത്തോളം ബിസിനസ് കുറയുമെന്നാണ് വിലയിരുത്തുന്നത്. രണ്ടാഴ്ച കൊണ്ട് 3000 ഓളം രൂപയുടെ വ്യത്യാസമാണ് സ്വര്‍ണവിലയില്‍ ഉണ്ടായിട്ടുള്ളത്.വരുന്ന ദീപാവലിയോടുകൂടി പവന്റെ വില 22000കടക്കാനുള്ള സാധ്യത കൂടുതലാണ്.

ഇതിനു മുമ്പ് വെള്ളിയുടെ വിലയില്‍ കുതിച്ചുചാട്ടം വന്നപ്പോള്‍ ആളുകള്‍ ഇമിറ്റേഷന്‍ ആഭരണങ്ങളിലേക്ക് നീങ്ങിയ ചരിത്രമുണ്ട്. ആ വില താഴേക്കു പോന്നെങ്കിലും ആളുകള്‍ക്ക് വെള്ളി വാങ്ങുന്നത് കുറഞ്ഞു. സ്വര്‍ണവില ഇനിയും കുത്തനെ കയറുകയാണെങ്കില്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അതു കിട്ടാക്കനിയാവും.

ഉല്‍സവ-വിവാഹസീസണില്‍ സാധാരണ നല്ല ഓര്‍ഡറുകള്‍ ലഭിക്കുന്നതാണ്. ഇപ്പോള്‍ അഡ്വാന്‍സ് ബുക്ക് ചെയ്തതുവരെ ക്യാന്‍സല്‍ ചെയ്യുന്ന തിരക്കാണ് കാണുന്നത്. സ്വര്‍ണവിലകൂടുമ്പോള്‍ ആഭരണങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ നാണയങ്ങള്‍ സ്വന്തമാക്കാനാണ് ആളുകള്‍ തിക്കും തിരക്കും കൂട്ടുക.

English summary
Price hike of gold making fear, loss of business for jewellery makers. Already fell their business more than 80 percent. Expecting gold will touch Rs 22000 before dewali,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X