പറവൂര്‍പെണ്‍കുട്ടിയുടെ മാതാപിതാക്കളെ തല്ലിയോടിച്ചു
പെരുമ്പാവൂര്‍: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ നാട്ടുകാര്‍ വാടക വീട്ടില്‍ നിന്നു തല്ലിയോടിച്ചു .ഇവരോടൊപ്പമുണ്ടായിരുന്ന യുവാവിനെയും യുവതിയുെം നാട്ടുകാര്‍ ഇറക്കി വിട്ടു.
കേസിലെ പ്രതികള്‍ കൂടിയായ പെണ്‍കുട്ടിയുടെ പിതാവ് സുധീറും മാതാവ് സുബൈദയും നാലു ദിവസമായി പെരുമ്പാവൂര്‍ പള്ളിക്കവലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
മകളെ പെണ്‍വാണിഭസംഘത്തിന് കൈമാറിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇരുവരോടും പറവൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച രാവിലെ സുധീര്‍ പുറത്തിറങ്ങിയപ്പോഴാണ് നാട്ടുകാര്‍ക്കു സംശയം തോന്നിയത്. ഇതേത്തുടര്‍ന്ന് ചിലര്‍ വീടു വളയുകായയിരുന്നു.
ഇടുക്കി സ്വദേശി ബിനോയി, ഭാര്യ രേഖ എന്നിവരാണ് വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍. ബിനോയ് ആണ് വീട് തരപ്പെടുത്തിക്കൊടുത്തതെന്ന് പറയപ്പെടുന്നു. ഗര്‍ഭിണിയായ രേഖയെ ഒഴിച്ച് ബാക്കിയെല്ലാവരെയും നാട്ടുകാര്‍ കൈകാര്യം ചെയ്തു. വീട്ടില്‍ നിന്ന് ഇവരുടെ സാധനങ്ങളും എടുപ്പിച്ചു. സംഭവത്തിലുള്ള രോഷം മുഴുവന്‍ നാട്ടുകാര്‍ പ്രകടമാക്കി.
ഇതിനിടെ പൊലീസെത്തി നാലു പേരെയും സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. മര്‍ദ്ദനമേറ്റവര്‍ക്ക് പരാതികളൊന്നുമില്ലാത്തതിനാല്‍ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മറ്റെവിടെയെങ്കിലും പോയി താമസിക്കാന്‍ നിര്‍ദേശിച്ച് സ്‌റ്റേഷനില്‍ നിന്നു വിട്ടയച്ചതായി പൊലീസ് അറിയിച്ചു. പെണ്‍വാണിഭസംഘത്തിന് താവളമൊരുക്കാന്‍ അനുവദിയ്ക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.












Click it and Unblock the Notifications