ദില്ലി: പോലീസുകാരനെ കല്ലെറിഞ്ഞയാള്‍ക്ക് വിചാരണ കോടതി രണ്ടു വര്‍ഷം തടവ് വിധിച്ചു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി കല്ലെറിഞ്ഞിട്ടുള്ളതെന്ന് കോടതി കണ്ടെത്തി.
ജോഗീന്ദര്‍ സിങ്ങിനാണ് കോടതി തടവ് ശിക്ഷ നല്‍കിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജിയായ വീരേന്ദര്‍ ഭട്ടാണ് വിധി പുറപ്പെടുവിച്ചത്. കൃത്യ നിര്‍വ്വഹണത്തിനിടെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്.
രണ്ടു വര്‍ഷം തടവിന് പുറമേ 500 രൂപ പിഴയും അടയ്ക്കണമെന്നാണ് ജോഗീന്ദര്‍ സിങ്ങിനോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഐപിസി 333 പ്രകാരമാണ് നടപടി.
A trial court on Tuesday sentenced a man to two years in jail for injuring policemen by pelting stones with the aim to prevent them from discharging their duty.