സൗമിത്രസെന്നിന്റെ ഇംപീച്ച്‌മെന്റ് നടപടി തുടങ്ങും

സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യസഭയില്‍ ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ 57 സഭാംഗങ്ങള്‍ സമര്‍പ്പിച്ച കുറ്റവിചാരണാ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരി അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. ഈ സമിതി സെന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
രാജ്യസഭയില്‍ ചെയര്‍മാന് അഭിമുഖമായി ഒരുക്കപ്പെടുന്ന കൂട്ടില്‍ ജസ്റ്റിസ് സെന്നിനോ അദ്ദേഹത്തിന്റെ പ്രതിനിധിയായ അഭിഭാഷകനോ ഇരിക്കാം. വിചാരണയുടെ സമയത്ത് അംഗങ്ങളല്ലാത്ത ആര്‍ക്കും സഭയിലേക്ക് പ്രവേശനമില്ല. യെച്ചൂരി ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ച ശേഷം അഞ്ച് അഭിഭാഷകര്‍ കേസുമായി ബന്ധപ്പെട്ട വാദങ്ങള്‍ നടത്തും. യെച്ചൂരിയെ കൂടാതെ സിപിഎം അംഗം പ്രശാന്ത് ചാറ്റര്‍ജിയും പ്രതിപക്ഷ നേതാവ് അരുണ്‍ജെയ്റ്റ്‌ലിയും ഇതേ പ്രമേയം അവതരിപ്പിച്ച് സംസാരിക്കും. ഇംപീച്ച്‌മെന്റ് നടപടി സമയത്ത് ഹാജരാകണമെന്ന് ഇരുസഭയിലെയും അംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്
പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ഹൈക്കോടതിയിലേയോ സുപ്രീംകോടതിയിലേയോ ജഡ്ജിമാരെ പുറത്താക്കണമെന്നുള്ള പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയാണെങ്കില്‍ രാഷ്ട്രപതിക്ക് ഇവരെ പുറത്താക്കാമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.












Click it and Unblock the Notifications