Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെ രാംലീലയിലെത്തി; സമരം തുടങ്ങി

Anna Hazare
ദില്ലി: ജനലോക്പാല്‍ ബില്ലിന് വേണ്ടി മാത്രമല്ല രാജ്യത്തിന്റെ സമഗ്രപുരോഗതിയ്ക്ക് വേണ്ടിയാണ് തന്റെ സമരമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. ലക്ഷ്യം കാണുംവരെ താന്‍ സമരം തുടരുമെന്നും തീഹാര്‍ ജയിലില്‍ നിന്നും രാംലീല മൈതാനത്തെത്തിയ അദ്ദേഹം പറഞ്ഞു.

ലോക്പാല്‍ ബില്‍ പാസ്സാകും വരെ സമരവുമായി മുന്നോട്ടുപോകും. അഴിമതി പൂര്‍ണമായി തുടച്ചുനീക്കുന്നത് വരെ ഈ സമരം തുടരുക തന്നെ ചെയ്യും അനുയായികളാണ് എന്റെ ശക്തി. രണ്ടാം സ്വാതന്ത്ര്യസമരത്തിനാണ് ആഗസ്ത് 16ന് തുടക്കം കുറിച്ചിരിക്കുന്നത്-ഹസാരെ വ്യക്തമാക്കി.

രാജ്യത്തെ കട്ടുമുടിച്ചുകൊണ്ടിരിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും തന്നെ പിന്തുണയ്ക്കാനെത്തിയ യുവാക്കളുടെ ആവേശം ശക്തി പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജയിലില്‍ നിന്നിറങ്ങി ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഹസാരെയും സംഘവും രാംലീല മൈതാനത്തെത്തിയത്. രാവിലെ 11.30 ഓടെയാണ് ഹസാരെ ജയിലിന് പുറത്തെത്തിയത്.

പൊതുജനപ്രതിനിധികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ജനങ്ങളാണ് ജയിലിന് പുറത്ത് അദ്ദേഹത്തെ കാണാനെത്തിയത്. തുടര്‍ന്ന് ഹസാരെ ഹൃസ്വസംഭാഷണവും നടത്തി. വലിയ കരഘോഷത്തോടെയാണ് ജനങ്ങള്‍ അദ്ദേഹത്തിന്റെ ഓരോ വാക്കിനേയും വരവേറ്റത്.

സ്വാമി അഗ്‌നിവേശ്, പ്രശാന്ത് ഭൂഷന്‍, കിരണ്‍ ബേദി, ശാന്തിഭൂഷന്‍ ഉള്‍പ്പടെയുള്ളവര്‍ ഹസാരയെ സ്വീകരിച്ചു. തുറന്ന വാഹനത്തിലാണ് തിഹാര്‍ ജയില്‍പരിസരത്ത് നിന്ന് ഹസാരെ മായാപുരിയിലേക്ക് പുറപ്പെട്ടത്.

സര്‍ക്കാര്‍ പ്രതിനിധികളും അന്ന ഹസാരെയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് രണ്ടുദിവസമായി കേന്ദ്രത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രശ്‌നം പരിഹാരിക്കാന്‍ ഹസാരെയെ മോചിപ്പിച്ചത്. ഒത്തുതീര്‍പ്പിലെത്തിയതോടെ ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞയും പിന്‍വലിച്ചു.

ഹസാരെ അനിശ്ചിതകാല നിരാഹാരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് സമരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. മായാപുരിയില്‍ എത്തിയ ഹസാരെയെ ഡോക്ടര്‍മാര്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി. നാലുദിവസമായി ഹസാരെ നിരാഹാരത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+