കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ അഴിമതിക്കാരുടെ വീട് സ്‌കൂളാക്കും

  • By Nisha Bose
Google Oneindia Malayalam News

പാറ്റ്‌ന: അഴിമതിയിലൂടെ ഉദ്യോഗസ്ഥര്‍ സമ്പാദിച്ച വീടുകള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കൂള്‍ തുടങ്ങാനായി ഉപയോഗിക്കുമെന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന യാഥാര്‍ഥ്യമാകുന്നു.

അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ഐഎഎസ് ഓഫീസര്‍ ശിവ് ശങ്കര്‍ വര്‍മ്മയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടം സ്‌കൂള്‍ തുടങ്ങാനായി ഉപയോഗിക്കാമെന്ന പാറ്റ്‌ന ഹൈകോടതി ഉത്തരവിട്ടു.

ഈ കോടതി വിധിയോടെ അഴിമതിയ്‌ക്കെതിരെയുള്ള ബീഹാര്‍ സര്‍ക്കാരിന്റെ യുദ്ധത്തിനെ കോടതിയും പിന്തുണച്ചിരിക്കുകയാണെന്ന് ജെഡിയു വക്താവ് സഞ്ജയ് സിങ് പറഞ്ഞു.

2007 ജൂലായ് 6നാണ് സ്‌പെഷ്യല്‍ വിജിലന്‍സ് കോടതി വര്‍മ്മയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. 1.43 കോടി രൂപ വിലമതിയ്ക്കുന്ന സ്വത്തുക്കള്‍ വര്‍മ്മ അനധികൃതമായി സമ്പാദിച്ചതാണെന്ന് കോടതി കണ്ടെത്തയിരുന്നു. തുടര്‍ന്ന് അന്ന് ജലസേചന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന വര്‍മ്മയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

English summary

 Bihar chief minister Nitish Kumar's promise to confiscate ill-gotten properties of officials and to open schools for poor children in their palatial houses is close to becoming a reality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X