കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് വധം: ശിക്ഷയിളവ് ആവശ്യപ്പെട്ട് ജീവനൊടുക്കി

  • By Ajith Babu
Google Oneindia Malayalam News

കാഞ്ചീപുരം: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി ജീവനൊടുക്കി. കാഞ്ചീപുരം സ്വദേശി ചെങ്കൊടി(27)യാണ് തീകൊളുത്തി മരിച്ചത്.

അടുത്തമാസം ഒമ്പതിനാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നത്. ഇത് നടപ്പാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ആത്മാഹുതി.

കാഞ്ചീപുരത്ത് പൗരാവകാശ സംഘടന മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകയായ ചെങ്കൊടി തീകൊളുത്തിയാണ് ജീവനൊടുക്കിയത്. താലൂക്ക് ഓഫിസിനു മുന്നില്‍ ദേഹത്തു പെട്രോളൊഴിച്ചു തീ കൊടുത്ത ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ശിക്ഷയിളവ് ആവശ്യപ്പെട്ട് അങ്കയാര്‍കനി, വടിവംബിക, സുജാത എന്നീ അഭിഭാഷകര്‍ മൂന്നു ദിവസമായി നിരാഹാര സത്യഗ്രഹത്തിലാണ്. ഇവര്‍ക്കു പിന്തുണ നല്‍കി നടന്മാരായ സത്യരാജും മണിവണ്ണനും സംവിധായകന്‍ അമീറും ഉള്‍പ്പെടെയുള്ള സിനിമ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും എഴുത്തുകാരുമുള്‍പ്പെടെ ഒട്ടേറെപ്പേര#് സത്യാഗ്രഹ വേദിയിലെത്തി. വരുംദിവസങ്ങളില്‍ പ്രക്ഷോഭം കനക്കുമെന്നാണ് കരുതപ്പെടുന്നത്.

തൂക്കുമരത്തില്‍ നിന്ന് മൂന്നു ജീവനുകള്‍ രക്ഷിക്കാന്‍ ഭരണഘടനയിലെ നൂറ്റിയറുപത്തിയൊന്നാം വകുപ്പ് ഉപയോഗിക്കാന്‍ മുഖ്യമന്ത്രി ജയലളിത തയാറാകണമെന്നതാണ് ഇവരുടെ ആവശ്യം. പേരറിവാളന്റെ അമ്മ അര്‍പ്പുത്തമ്മാളും ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.

English summary
The campaign to seek commutation of the death sentences of three convicts in former prime minister Rajiv Gandhi's assassination turned tragic on Sunday with a woman setting herself afire to allegedly press for the demand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X